ദോഹ ഐ പി സി പി.വൈ.പി.എ ക്രമീകരിക്കുന്ന കാത്തിരിപ്പ് യോഗം ഡിസംബർ 7 ന്

ഖത്തർ: ദോഹ ഐ പി സി പി.വൈ.പി.എ ക്രമീകരിക്കുന്ന കാത്തിരിപ്പ് യോഗം ഡിസംബർ 7 ഞായറാഴ്ച്ച വൈകിട്ട് 7:30 ത് മുതൽ 9ത് വരെ IDCC BUILDING HALL:2 വെച്ച് നടത്തുവാൻ ആഗ്രഹിക്കുന്നു.

പ്രസ്‌തുത യോഗത്തിൽ കർത്താവിൽ ബഹുമാന്യ കർത്തൃദാസൻ പാസ്റ്റർ അനീഷ് തോമസ്, റാന്നി അവറുകൾ ശുശ്രുഷിക്കുന്നു. പാസ്റ്റർ പി വി ഉമ്മൻ അവറുകൾ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

പരിശുദ്ധാത്മ പകർച്ചയുടെ അനുഭവങ്ങളുള്ള നിമിഷങ്ങളാകേണ്ടതിന് പ്രാർത്ഥിക്കുകയും ഈ യോഗത്തിലേക്ക് ഏവരെയും, പ്രത്യേകിച്ച് കുഞ്ഞുങ്ങളെയും, യൗവനക്കാരെയും ഹാർദ്ധവമായി ക്ഷണിച്ചുകൊള്ളുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.