റ്റി.പി.എം ചെങ്ങന്നൂർ കൺവൻഷൻ ഇന്ന് മുതൽ

ചെങ്ങന്നൂർ: ദി പെന്തെക്കൊസ്ത് മിഷൻ ചെങ്ങന്നൂർ (തിരുവല്ല സെന്റർ) കൺവൻഷൻ ഇന്ന് ഡിസംബർ 4 മുതൽ 7 ഞായർ വരെ പുത്തൻവീട്ടിൽ പടി പഴവന ഗ്രൗണ്ടിൽ നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്സ്, 9.30 ന് പൊതുയോഗം, ഉച്ചകഴിഞ്ഞു 3 നും രാത്രി 10 നും പ്രത്യേക പ്രാർത്ഥന, ശനിയാഴ്ച രാവിലെ 9.30 ന് മാസയോഗം എന്നിവ നടക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.