റ്റി.പി.എം ഉമ്മന്നൂർ കൺവൻഷൻ ഇന്ന് മുതൽ
ഉമ്മന്നൂർ: ദി പെന്തെക്കൊസ്ത് മിഷൻ ഉമ്മന്നൂർ (കൊട്ടാരക്കര സെന്റർ) കൺവൻഷൻ ഇന്ന് ഡിസംബർ 4 മുതൽ 7 ഞായർ വരെ ഉമ്മന്നൂർ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് 5.45ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്സ്, വെള്ളിയാഴ്ച രാവിലെ 9.30 ന് പൊതുയോഗം, ശനിയാഴ്ച രാവിലെ 9.30 ന് മാസയോഗം, ഉച്ചകഴിഞ്ഞു 2.30 ന് യുവജന മീറ്റിംഗ് എന്നിവ നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.


- Advertisement -


Comments are closed.