യുവജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി സി ഈ എം യുഎഇ റീജിയൻ ടാലന്റ് ടെസ്റ്റ്

ഷാർജാ : ശാരോൻ ഫെലോഷിപ്പ് യുവജന പ്രസ്ഥാനമായ സി. ഇ.എം യു.എ.ഇ റീജിയൻ ടാലന്റ് ടെസ്റ്റ്‌, ഡിസംബർ 2 ചൊവ്വാഴ്ച ഷാർജ വർഷിപ്പ് സെന്ററിൽവച്ച് അനുഗ്രഹീതമായി നടന്നു. യുവജന പങ്കാളിത്വം കൊണ്ട് ഏറെ ശ്രദ്ധേയമായ ടാലെന്റ്റ് ടെസ്റ്റിന്റെ ഉദ്ഘാടന സമ്മേളനത്തിന് സി. ഈ. എം – യു. എ. ഈ റീജിയൻ പ്രസിഡന്റ് :പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

സി. ഈ. എം റീജിയൻ സെക്രട്ടറി ബ്രദർ അസറിയ മാത്യു സ്വാഗതം ആശംസിക്കുകയും, വിധികർത്താക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോൺസൺ ബേബി ടാലന്റ് ടെസ്റ്റ് ഉദ്ഘാടനം ചെയ്തു. ശാരോൻ ഫെലോഷിപ് ബഥേൽ ദുബായ് ചർച്ച് ക്വയർ പ്രാരംഭ ആരാധനയ്ക്ക് നേതൃത്വം നൽകി.

യുഎഇയുടെ 7 എമിറേറ്റ്സുകലിലെയും 15 പരം സഭകളിൽ നിന്നുമായി ഏകദേശം 400ൽ പരം യുവതി യുവാക്കളും കുഞ്ഞുങ്ങളും വിവിധ വിഭാഗങ്ങളിലായി ദൈവം തങ്ങൾക്ക് നൽകിയ തലന്തുകൾ മാറ്റുരച്ചു. സമാപന സമ്മേളനത്തിൽ ബ്രദർ:ഷാജി എബ്രഹാം നന്ദി അറിയിച്ചു.

പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ,ബ്രദർ: അസറിയ മാത്യുവിന്റെ എന്നിവരുടെ നേതൃത്വത്തിലുള്ള യുഎഇ സിഎം കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.