ഇൻഡോ-കനേഡിയൻസിന്റെ രണ്ടാമത് പെന്തക്കോസ്ത് കോൺഫറൻസ് (PCIC) 2026 ഓഗസ്റ്റിൽ കാൽഗറിയിൽ വച്ച് നടത്തപ്പെടുന്നു
കാനഡ: പെന്തക്കോസ്ത് ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് 2026 ഓഗസ്റ്റ് മാസം 13,14,15,16 ( വ്യാഴം,വെള്ളി, ശനി, ഞായർ) തീയതികളിൽ കാൽഗറിയിലെ ( ആൽബർട്ട ) Best Western Premier Plaza ഹോട്ടലിൽവച്ച് നടത്തപ്പെടുന്നതാണ്.
ജനറൽ കൺവീനർ പാസ്റ്റർ വിൽസൺ കടവിലിന്റെ (എഡ്മണ്ട്ൻ, ആൽബെർട്ട)* നേതൃത്വത്തിൽ* കോൺഫറൻസിന്റെ വിപുലമായ കമ്മറ്റി എല്ലാ പ്രൊവിൻസുകളിൽ നിന്നും അതോടൊപ്പം തന്നെ വിശാലമായ ലോക്കൽ കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെടുന്നതാണ്.
ഈ രണ്ടാമത് കോൺഫറൻസ് കാനഡയിൽ ഉള്ള മലയാളി പെന്തക്കോസ് സമൂഹത്തിനും, സഭകൾക്കും ഒരു പുത്തൻ ഉണർവായി തീരുമെന്ന് പ്രത്യാശിക്കുന്നു. ഓഗസ്റ്റ് 13 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന കോൺഫറൻസ് 16 ഞായറാഴ്ച കർതൃമേശ ശുശ്രൂഷയൊട്‌കൂടി അവസാനിക്കുന്നതാണ്.
അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാരും, സംഗീതജ്ഞരും ശ്രുശ്രൂഷിക്കുന്നതായിരിക്കും.
ഈ കോൺഫറൻസ് സഭകളുടെ ഉന്നമനത്തിനും, ആത്മീയ ഐക്യതയ്ക്കും, ഉണർവിനും കാരണമായിത്തീരുവാൻ എല്ലാ ദൈവമക്കളുടേയും പ്രാർഥന ആവശ്യപ്പെടുന്നു.

- Advertisement -



Comments are closed, but trackbacks and pingbacks are open.