ഐ.പി.സി ഗില്ഗാൽ ലെറ്റർകെനി–ഡെറി–ലണ്ടൻഡറി സഭയുടെ നേതൃത്വത്തിൽ ഡിസംബർ 6, ന് ഗാനസന്ധ്യ
ലണ്ടൻഡറി: ഐ.പി.സി ഗില്ഗാൽ ലെറ്റർകെനി–ഡെറി–ലണ്ടൻഡറി സഭയും നോർത്തേൺ അയർലണ്ട് ക്രിസ്ത്യൻ മലയാളി മ്യൂസിഷ്യൻ അസോസിയേഷനും (NICMMA) സംയുക്തമായി ഒരുക്കുന്ന സംഗീത സായാഹ്നം ഡിസംബർ 6, ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ലണ്ടൻഡറിയിലെ ലിസ്‌നേൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ഈ സംഗീതവിരുന്നിൽ നിരവധി പ്രമുഖ മലയാളി ക്രിസ്ത്യൻ ഗായകരായ രെഞ്ചുമോൻ ചാക്കോ, ടോംസൺ കെ. ബാബു, നീതു കെ. കുര്യൻ, അലൻ കെ. ജോസഫ്, ജെഡ്സൺ ജോർജ്, റൂഫസ് ഗീവർഗീസ്, ഐറിൻ മാത്യു, സഞ്ജയ് സൈറെ, ബെൻ മാത്യു എന്നിവർ ഗാനങ്ങൾ ആലപിക്കും.
ഐ.പി.സി ഗില്ഗാൽ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവർക്കും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed, but trackbacks and pingbacks are open.