ഐപിസി ഫിലദൽഫിയ വർഷിപ്പ് സെന്‍റർ അബുദാബി – പി വൈ പി എ മൈൽസ്റ്റോൺ മീറ്റ് അപ്പ് ഡിസംബർ 2-ന്
അബുദാബി: ഐപിസി ഫിലദൽഫിയ വർഷിപ്പ് സെന്‍റർ പി വൈ പി യുടെ നേതൃത്വത്തിൽ മൈൽസ്റ്റോൺ മീറ്റ് അപ്പ് പ്രോഗ്രാം ഡിസംബർ 2-ന് ബെൻസർ ഫാം, അൽ വത്ത്ബയിൽ വച്ച് സംഘടിപ്പിക്കുന്നു. യുവജന പ്രസ്ഥാനത്തിന്റെ ആത്മീയ യാത്രയിലെ ഒരു ശ്രദ്ധേയ നേട്ടമായി കണക്കാക്കപ്പെടുന്ന ഈ പ്രത്യേക സംഗമം 2 മണിക്ക് ആരംഭിക്കും.
പാസ്റ്റർ നൈനാൻ പി. മാത്യൂസ് യോഗത്തിന് അധ്യക്ഷത വഹിക്കും. പി വൈ പി എ സെക്രട്ടറി ക്രിസ് മാത്യു ജോൺ, ജോയിൻ സെക്രട്ടറി ജസ്റ്റിൻ ജോർജ് എന്നിവർ നേതൃത്വം നൽകും.
കുട്ടികൾക്കും മുതിർന്നവർക്കുമായി ആവേശകരമായ ഗെയിമുകൾ, യുവജനങ്ങൾ അവതരിപ്പിക്കുന്ന സ്പെഷ്യൽ പ്രോഗ്രാമുകൾ, സംഗീത നിശ എന്നിവ ഈ ദിനത്തെ ശ്രദ്ധേയമാക്കും. പുതുതലമുറയുടെ കഴിവുകളും ആത്മീയ പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായാണ് ഈ സമ്മേളനം ഒരുക്കിയിരിക്കുന്നത്.
സഭയുടെ നേതൃത്വത്തിലുള്ളപി വൈ പി യുടെ നൂറാമത് മീറ്റിംഗ്, യുവജനങ്ങളുടെ ആത്മീയ-സാമൂഹിക പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകി, ദൈവിക അനുഗ്രഹങ്ങൾ ഓർത്ത് നന്ദി പ്രകടിപ്പിക്കുന്ന സന്ദർഭമായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.