സഭാ ശുശ്രൂഷകന്മാരെ സി ഇ എം ആദരിക്കുന്നു

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ 50 വർഷം ശുശ്രൂഷ പൂർത്തിയാക്കിയ പാസ്റ്റേഴ്സിനെയും അവരുടെ കുടുംബങ്ങളെയും പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റി ആദരിക്കുന്നു.

ഈ വർഷത്തെ ജനറൽ കൺവൻഷന്റെ രണ്ടാം ദിവസമാണ് (ഡിസംബർ 2 രാവിലെ 9.30ന്) തിരുവല്ല കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ ആദരം നൽകുന്നത്. ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസന്മാരുടെ കുടുംബങ്ങളെയും അന്നേദിവസം ആദരിക്കും.

ഇതിനു യോഗ്യരായവരുടെ വിശദമായ വിവരങ്ങൾ കമ്മിറ്റിയെ ഉടൻ തന്നെ അറിയിക്കണമെന്ന് ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.