ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡിന്റെ ഗോൾഡൻ ജൂബിലി ജനറൽ കൺവൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡിന്റെ ഗോൾഡൻ ജൂബിലി ജനറൽ കൺവൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബെഥേസ്‌ദാ നഗറിൽ നടക്കുമെന്നു ജനറൽ സെക്രട്ടറി പാസ്റ്റർ വിജു തമ്പി അറിയിച്ചു.
ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. എബ്രഹാം കൺവൻഷൻ ഉത്ഘാ ടനം ചെയ്യുന്ന കൺവൻഷനിൽ, അതിഥി പ്രസംഗകരായി പാസ്റ്റർ ഡി. മോഹൻ (ചെന്നൈ), പാസ്റ്റർ രാജേഷ് മാത്യു (എറണാകുളം), ഡോ. ജോൺ ജോസഫ് (തിരുവനന്തപുരം) തുടങ്ങിയവർ ശുശ്രൂഷിക്കും.

പാസ്റ്റേഴ്‌സ് മീറ്റിംഗ്, വൈ പി സി എ-സ ണ്ടേസ്‌കൂൾ മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, NICOG ഗ്ലോബൽ മീറ്റിംഗ്, മിഷൻ മീറ്റിംഗ് തുടങ്ങിയവ നട ക്കും. മറ്റ് സ്റ്റേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് ദൈവദാസന്മാർ മീറ്റിംഗിൽ പങ്കെടുക്കും. സംഗീതാരാധനയ്ക്ക് ലോർഡ്‌സൺ ആൻ്റണി, പ്രിൻസ് മുള്ള, ജോയൽ പടവത്ത് തുടങ്ങിയവരും “ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്‌സ്സും ” നേതൃത്വം നൽകും.
ഗോൾഡൻ ജൂബിലിയോടുള്ള ബന്ധത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മിഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ മുറ്റത്തു കൺവൻഷൻ നടന്നു വരുന്നു (ഇതു വരെ 57 മീറ്റിംഗ് നടന്നു). പ്രെയർ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വ ത്തിൽ 50 ആഴ്ച്ച പ്രാർത്ഥനയും നടന്നു വരുന്നുണ്ട് . ഗോൾഡൻ ജൂബിലിയോടുള്ള ബന്ധത്തിൽ വിവിധ ജീവ കാരുണ്യപ്രവർത്തനങ്ങളും നടത്തുവാൻ സഭ തീരുമാനിച്ചിട്ടുണ്ട്. പുത്രികാസഘടനകളുടെ നേതൃത്തത്തിൽ വിളംബര റാലിയും കൺവൻഷനു മുന്നൊടുക്കിയായി നടക്കും .

1976 ൽ കുറ്റൂർ ഗവ. എൽ. പി. സ്‌കൂൾ ഗ്രൗണ്ടിൽ ആദ്യ ജനറൽ കൺവൻഷൻ നടന്നതു . പിന്നീട് കല്ലിശ്ശേരി, റാന്നി, ചിങ്ങവനം എന്നിവിടങ്ങളിലായി കഴിഞ്ഞ 50 വർഷങ്ങളായി സഭയുടെ ജനറൽ കൺവൻഷൻ നടക്കുന്നുവരുന്നു. കഴിഞ്ഞ ദിവസം തിരുവല്ല ബിഗ് മൗത്തിൽ വെച്ച് നടന്ന പത്രസപാസ്റ്റർമ്മേളനത്തിൽ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. എബ്രഹാം, ജനറൽ സെക്രട്ടറി ബിജു തമ്പി, കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കുരുവിള റ്റി. എം. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ്, ജനറൽ കൺവൻഷൻ മീഡിയ ചെയർമാൻ പാസ്റ്റർ ലിജോ. കെ. ജോസഫ്, മീഡിയ കമ്മറ്റി മെമ്പർ പാസ്റ്റർ സജി. എം. തോമസ്, ഓഫീസ് മാനേജർ ബ്രദർ റോജർ അഗസ്റ്റിൻ തുടങ്ങിയ വർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.