ആവേശം കൊടിയിറങ്ങി കെ.ഇ. സെർവ് 25 – ആൽഫ സ്റ്റാർ കപ്പ്, ദുബായ് മാർത്തോമാ ചർച്ച് ചാമ്പ്യൻന്മാർ

അബുദാബി: യു. എ. ഈ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തി ആവേശകടലായി ഇരമ്പിയാർത്ത ഗ്യാലറിയെ സാക്ഷിയാക്കി കെ.ഇ. സെർവ് 25 – ആൽഫ സ്റ്റാർ കപ്പിൽ മുത്തമിട്ട് ദുബായ് മാർത്തോമാ ചർച്ചിന്റെ യുവതാരങ്ങളായ ഷോൺ ജോർജ് ഷിബിൻ സാം സഖ്യം.

കെ. ഈ.ഇന്റർചർച്ച് ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ ഞായറാഴ്ച അബുദാബിയിലെ യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിൽ ആവേശോജ്വലമായി സമാപിച്ചു. അലൈൻ, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നടന്ന നോക്‌ഔട്ട് മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു അവസാന റൗണ്ടിലേക്ക് , യോഗ്യത നേടിയ പത്ത് ടീമുകൾ തമ്മിലുള്ള കിരീട പോരാട്ടം കാണികൾക്ക് ആവേശഭരിതവും, നയനാഭിരാമവുമായ നിമിഷങ്ങൾ സമ്മാനിച്ചു. ഷോൺ ജോര്‍ജും സിജിൻ സാമും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബഥേൽ ഇന്ത്യ ലൈഫ് ചർച്ച് ഷാർജയുടെ ജോമിൻ വർഗീസ്, സിജി ജോസഫ് ഫിലിപ്പ് സഖ്യം ഒന്നാം റണ്ണറപ്പായപ്പോൾ, സയോൺ ചർച്ച് ഓഫ് ഗോഡ് – അലൈൻ ടീമിന്റെ ബേസിൽ ജോസ്, ടിൻസൺ ചാക്കോ സഖ്യം രണ്ടാം റണ്ണറപ്പായി. അച്ചടക്കുള്ള മികവാർന്ന കളി കാഴ്ചവെച്ച ദുബായ് മാർത്തോമാ ചർച്ചിന്റെ ഷിബിൻ സാം മികച്ച കളിക്കാരനുള്ള അവാർഡ് സ്വന്തമാക്കി.

ക്രൈസ്തവ എഴുത്ത് പുര ജനറൽ കൌൺസിൽ മെമ്പറും, ഇങ്നെറ്റർ ചീഫ് എഡിറ്ററുമായ പാസ്റ്റർ: റിബി കെന്നത്ത് അവാർഡ് ദാന ചടങ്ങിന് ആദ്യക്ഷത വഹിച്ചു. പാസ്റ്റർന്മാരായ Dr. അലക്സ്‌ ജോൺ (അപ്കോൺ പ്രസിഡന്റ്‌) എബി. എം. വർഗീസ്, സാമൂവൽ. എം. തോമസ്, മോനച്ചൻ വിളക്കുടി എന്നിവർ വിജയികളെ അനുമോദിക്കുകയും ആശംസകൾ അറിയിക്കുകയും, അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. കെ. ഈ. യു. എ. ഈ ചാപ്റ്റർ, ജി. സി. പ്രിതിനിധി ജോൺസൺ വെടിക്കാട്ടിൽ കെ. ഈ പ്രവർത്തങ്ങൾ പരിചയപ്പെടുത്തി കൊണ്ട് സംസാരിച്ചു.

കുറ്റമറ്റ രീതിയിൽ, തന്മയത്വത്തോടെ ടൂർണമെന്റ് സംഘടിപ്പിക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച പ്രൊജക്റ്റ്‌ വൈസ് പ്രസിഡന്റ്‌ റോബിൻ ലാലച്ചന് മൊമെന്റോ നൽകി ആദരിച്ചു.പാസ്റ്റർ നൈനാൻ പി മാത്യൂസ്( ഐപിസി ഫിലദൽഫിയ വർഷിപ് സെൻറർ അബുദാബി) സമാപന പ്രാർത്ഥന നിർവഹിച്ചു.

ടീമുകളുടെ ആത്മാർത്ഥ പങ്കാളിത്തവും അർപ്പണ ബോധവും, ടൂർണമെന്റിന്റെ നിലവാരം ഉയർത്തി. മികച്ച സ്പോർട്സ് മാൻ സ്പിരിറ്റോടെ നല്ല പ്രകടനം കാഴ്ചവെച്ച എല്ലാ ടീമുകളെയും സംഘാടകർ അഭിനന്ദിച്ചു. കായികവിനോദവും കൂട്ടായ്മയുടെ വേദിയാക്കാൻ സാധിച്ചതിൽ സംഘാടകർ സന്തോഷം രേഖപ്പെടുത്തി.

യു.എ.ഇയിലെ പ്രമുഖ പ്രിന്റിംഗ് മെറ്റീരിയൽ ട്രേഡിങ് കമ്പനിയായ ആൽഫാ സ്റ്റാർ പ്രിന്റിംഗ് മെറ്റീരിയൽ ട്രെഡിങ് എൽ.എൽ.സി, സാൽട്ടം ലീമാത്ത് ഫാർമസി, സിൻടെക്ക് ടെക്നിക്കൽ സർവീസ് എന്നിവരുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് നടന്നത്. ബ്ലൂ ഡോട്ട് മെഡിക്കൽ അസിസ്റ്റന്റ് ടീം അബുദാബിയിൽ വൈദ്യസഹായം നൽകി.

ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രൊജക്റ്റ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച “സെർവ് 25 ആൽഫ സ്റ്റാർ കപ്പ്” കേവലം ഒരു കായിക മത്സരം എന്നതിലുപരി പ്രവാസി ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ ആരോഗ്യ പരിപാലന മേഖലയിൽ വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിച്ചതോടൊപ്പം, ക്രൈസ്തവ കൂട്ടായ്മകൾ തമ്മിലുള്ള ബന്ധങ്ങൾ ദൃഢമാക്കുന്നതിനും, വലിയ പങ്കു വഹിച്ചു. യുവജന ഐക്യത്തിന്റെയും, ക്രൈസ്തവ മൂല്യത്തിന്റെയും സന്ദേശം വിളംബരം ചെയ്തുന്നത്തിനു സമാനതകളില്ലാത്ത വേദിയായി ഈ ടൂർണമെന്റുകൾ മാറി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.