ഗിൽഗാൽ ബൈബ്ളിക്കൽ സെമിനാരിയുടെ 17മത് ബിരുദദാനച്ചടങ്ങ് നവംബർ 29ന്
വാർത്ത: പാസ്റ്റർ ഗ്ലാഡ്‌സൺ
ഷാർജ: ഗിൽഗാൽ ബൈബ്ളിക്കൽ സെമിനാരിയുടെ പതിനേഴാം ബിരുദദാന സമ്മേളനം നവംബർ 29, ശനിയാഴ്ച വൈകുന്നേരം 7:30ന് ഷാർജ വർഷിപ്പ് സെന്ററിന്റെ മെയിൻ ഹാളിൽ നടത്തപ്പെടുന്നു. സെമിനാരി വൈസ്പ്രസിഡന്റ് ബിഷപ്പ് ഷാൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ബോർഡ് ചെയർമാൻ ബിഷപ്പ് ബാരി ക്ലാർഡി മുഖ്യ അതിഥിയായി പങ്കെടുക്കുകയും മുഖ്യ പ്രസംഗം നടത്തുകയും ചെയ്യും. സെമിനാരി പ്രസിഡന്റ് ഡോ. കെ. ഒ. മാത്യു, പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ സമ്മാനിക്കും. ചർച്ച് ഓഫ് ഗോഡ് ഗൾഫ് റീജിയൻ സൂപ്രണ്ട് ഡോ. സുശീൽ മാത്യു കമ്മീഷനിംഗ് പ്രയർ നയിക്കും. കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ചടങ്ങിൽ പ്രത്യേക അതിഥിയായി പങ്കെടുക്കും. ചടങ്ങ് സുസ്ഥിരമായി നടപ്പാക്കുന്നതിനുള്ള എല്ലാ അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ക്രമീകരണങ്ങളും അക്കാദമിക് ഡീൻ റവ. സുനീഷ് ജോൺസന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് സെമിനാരി അധികൃതർ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.