ആരോഗ്യവബോധം ഉയർത്തി ക്രൈസ്തവ എഴുത്തുപുരയുടെ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് | രാജി ബെന്നി
ദുബായിൽ ഒരു മാസമായി നടന്നു വരുന്ന ദുബായ് സർക്കാരിന്റെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 30×30, ‘ദുബായ് ഹെൽത്ത് വാക്ക്’ പോലുള്ള ആരോഗ്യ ജാഗ്രത പദ്ധതികൾ, നഗരവാസികളെ ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിച്ച് കൊണ്ടിരിക്കുമ്പോൾ അതേ ചുവട് പിടിച്ച് ആരോഗ്യചിന്തയോടും സാമൂഹിക ഉത്തരവാദിത്വ ബോധത്തോടുമാണ് ക്രൈസ്തവ എഴുത്തുപുരയുടെ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് യു. എ. ഈ യിൽ നടന്നു വരുന്നത്.
യുഎഇയിലെ ക്രൈസ്തവ സമൂഹത്തിന്റെ സജീവ സാന്നിദ്ധ്യത്തോടെ പുരോഗമിക്കുന്ന ഈ ചാമ്പ്യൻഷിപ്പ് ഒരു കായികമത്സരം മാത്രമല്ല; ആരോഗ്യബോധവത്കരണത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും ശക്തമായ വേദിയായി മാറുകയാണ്. പ്രായഭേദമന്യേ എല്ലാവരെയും ആരോഗ്യകരമായ ജീവിതത്തിലേക്ക് പ്രചോദിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ക്രമീകൃതമായ കായികപരിശീലനം, ശാരീരികശേഷി വർധിപ്പിക്കൽ, മാനസികാരോഗ്യം മെച്ചപ്പെടുത്തൽ, സാമൂഹിക ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കൽ തുടങ്ങി സമഗ്ര ആരോഗ്യത്തിനു സഹായകമായ നിരവധി ഘടകങ്ങളാണ് ഈ ടൂർണമെന്റിലൂടെ മുന്നോട്ടുവെക്കുന്നത്. പ്രവാസജീവിതത്തിലെ തിരക്കും സമ്മർദ്ദവും മറികടന്ന്, സമൂഹത്തെ ആരോഗ്യപരമായി ഒരുമിപ്പിക്കുന്ന സുവർണാവസരമാണ് ഈ കായികമേള. യുഎഇ സർക്കാരിന്റെ ആരോഗ്യദർശനത്തെയും ഹെൽത്ത് അവെയർനസ് പരിപാടികളെയും പിന്തുണയ്ക്കുന്ന ഒരു മാതൃകാപരമായ പ്രവർത്തനം കൂടിയാണിത്.
ഹൃദയാരോഗ്യത്തിന് അത്യാവശ്യ മരുന്ന് — വ്യായാമം
വ്യായാമമില്ലായ്മ, ദൈർഘ്യമേറിയ ഇരിപ്പു ജോലി, തൊഴിൽ സമ്മർദ്ദം, ജീവിതശൈലിയിലെ അനാസ്ഥ — ഇവയെല്ലാം ഹൃദയരോഗങ്ങൾ വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇന്ന് ഹൃദയാഘാതം പോലുള്ള അടിയന്തര ആരോഗ്യസ്ഥിതികൾ വർധിക്കുന്നതിന്റെ മുഖ്യക്കാരണങ്ങളാണ് അമിതഭാരം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, മാനസിക സമ്മർദ്ദം എന്നിവ.
ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ കായികപ്രവർത്തനങ്ങൾ അത്യന്തം സഹായകരമാണ്. ആരോഗ്യവിദഗ്ധരുടെ വിലയിരുത്തലുപ്രകാരം:
ആഴ്ചയിൽ 3 പ്രാവശ്യം 30 മിനിറ്റ് ബാഡ്മിന്റൺ പോലും ഹൃദയത്തെ 40–60% വരെ മെച്ചപ്പെടുത്തും
ഹൃദയത്തെ സംരക്ഷിക്കാനും ജീവിതത്തിൽ ഉന്മേഷം നിലനിർത്താനും ബാഡ്മിന്റൺ പോലെയുള്ള സ്പോർട്സ് മികച്ചൊരു ആയുധമാണ്.
മനസ്സ് പുതുക്കുന്ന ഒരു മികച്ച ചികിത്സ
യു.എ.ഇയിലെ പ്രവാസജീവിതം പലർക്കും സമ്മർദ്ദം, ആശങ്ക, മാനസിക ക്ഷീണം, ഒറ്റപ്പെട്ടുപോകൽ എന്നിവ സൃഷ്ടിക്കുന്നതാണെന്ന് അനുഭവം പറയുന്നു. കായികപ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിനും , വർധിപ്പിക്കുന്നതിനും
ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും
ആത്മവിശ്വാസം ഉയർത്തുന്നതിനും
സമൂഹബന്ധം സുദൃഡമാക്കുന്നതിനും സഹായകമാകുന്നു.
കായികം മാനസിക ആരോഗ്യത്തിന് പാർശ്വഫലങ്ങൾ ഇല്ലാത്ത ഒരു മരുന്നാണ്
ടീം സ്പിരിറ്റും കൂട്ടായ്മയും സൗഹൃദവും വളർത്തുന്ന ബാഡ്മിന്റൺ പോലുള്ള ഗെയ്മുകൾ മാനസികാരോഗ്യത്തിനു വലിയ പിന്തുണയാണ് നൽകുന്നത്.
സമൂഹാരോഗ്യത്തിന് പുതിയ ദിശ
ആരോഗ്യവും സൗഹൃദവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് സമൂഹത്തെ ഒരുമിപ്പിക്കുന്ന മഹത്തായ വേദിയാണ് കെ. ഈ സെർവ് 2025 ആൽഫ സ്റ്റാർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്.
ആരോഗ്യത്തോടെയുള്ള ജീവിതം സമൂഹത്തിൻറെ ഉത്തരവാദിത്തമാണ്
ഇത് കുടുംബങ്ങളെ സജീവമാക്കുന്നു,
യുവജനങ്ങളെ ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്നു,
ഹൃദയവും മനസും ഒരുപോലെ ശക്തിപ്പെടുത്തുന്നു,
സമൂഹ ഐക്യവും സൗഹൃദവും വർധിപ്പിക്കുന്നു,
ശാരീരികവും മാനസികവുമായ സുരക്ഷിതത്വം സൃഷ്ടിക്കുന്നു,
ആരോഗ്യബോധവും സമൂഹ ഉത്തരവാദിത്തവും ഉയർത്തുന്നു.
“ആരോഗ്യവും ആത്മീയതയും ഒരുമിച്ച് വളരുമ്പോഴാണ് സമൂഹം ശക്തമാകുന്നത്.”
ക്രൈസ്തവ എഴുത്തുപുരയുടെ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഹൃദയാരോഗ്യം, മാനസികക്ഷമത, സൗഹൃദം എന്നിവ പ്രോത്സാഹിപ്പിച്ച്, സമൂഹത്തെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നത്തിനു ഒരു ശക്തമായ സന്ദേശമായി മാറിയിരിക്കുന്നു . സുസ്ഥിര ആരോഗ്യത്തിന്റെയും ഐക്യത്തിന്റെയും പുതിയ തുടക്കം കുറിച്ചിരിക്കുന്ന ഈ ആരോഗ്യ പരിപാലന യജ്ഞത്തിൽ കൈ കോർക്കാം. ആരോഗ്യ സമ്പൂർണമായ ഒരു നാളെക്കായി അണിചേരാം..
നവംബർ 23-ാം തീയതി അബൂദാബിയിൽ നടക്കുന്ന ബാഡ്മിന്റൺ ഫൈനലിൽ ആരോഗ്യകരവും, സൗഹൃതപരവുമായ ഒരു നല്ല മത്സരത്തിനായി കാത്തിരിക്കാം ”

- Advertisement -



Comments are closed, but trackbacks and pingbacks are open.