പ്രാർത്ഥനാസംഗമം ഒരുക്കുന്ന ‘പ്രഭാതപ്രാർത്ഥന” 2000 ദിവസം പൂർത്തിയാക്കുന്നു

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന പ്രഭാതപ്രാർത്ഥന നവംബർ 21 ന് 2000 ദിവസത്തിലേക്ക് കടക്കുകയാണ് . നവംബർ 21 ലെ പ്രഭാത പ്രാർത്ഥന പ്രത്യേക താങ്ക്സ് ഗിവിങ് പ്രയറാ യി നടക്കും. കോവിഡ് കാലത്ത് ആലയങ്ങളുടെ വാതിൽ അടഞ്ഞപ്പോൾ, ജനം ഭീതിയിൽ ആയപ്പോൾ 2020 ജൂൺ 1- തീയതി തുടങ്ങിയ പ്രഭാത പ്രാർത്ഥന ആയിരങ്ങൾക്ക്‌ ആശ്വാസവും വിടുതലുമായി. ഇപ്പോഴും എല്ലാ ദിവസവും രാവിലെ 5:30 മുതൽ 7:30 വരെ (ഇന്ത്യൻ സമയം )(രാവിലെ 4 മുതൽ 6 വരെ യു. എ. ഈ സമയം) പ്രഭാത പ്രാർത്ഥനയിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങൽ പങ്കെടുക്കുന്നു.കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഭാരതത്തിലെ 22 സംസ്ഥാനങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രഭാത
പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർ ഉൾപ്പെടെ കുമ്പനാട് ഐ. സി. പി. ഫ്‌ ക്യാമ്പ് സെന്ററിൽ വച്ച് ത്രിദിന കുടുംബ സംഗമം നടത്തുവാൻ സാധിച്ചു. അനേകരുടെ കണ്ണീർ ഒപ്പുവാനും ആശ്വസിപ്പിക്കുവാനും കഴിഞ്ഞു.കൂടാതെ സഹോദരിമാർക്ക് വേണ്ടി ഞായർ ഒഴികെ എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 5 വരെ ഇന്ത്യൻ സമയം ( 2:30 മുതൽ 3:30 യുഎ ഇ സമയം )സിസ്റ്റർ മിനി ജോസിന്റെ നേതൃത്തിൽ നടക്കുന്നു .ദൈവ ജനത്തിന്റെ വിവിധ വിഷയത്തിനു വേണ്ടിയും, രാജ്യങ്ങൾക്ക്‌ വേണ്ടിക്കും (Pray for Nations) മറ്റുള്ളവരുടെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.