കെ.ഈ.യു. എ. ഈ ചാപ്റ്റർ ബാഡ്മിന്റൺ ടൂർണമെന്റ് അബുദാബി നോക്ക് ഔട്ട് മത്സരങ്ങൾ സമാപിച്ചു
അബുദാബി : യൂ .എ ഇ യിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ പ്രഖ്യാപിത ആരോഗ്യ സംരക്ഷണ യജ്ഞത്തിന് ഊന്നൽ നൽകികൊണ്ട് മാനവികതയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും, ഒത്തുചേരലിന്റെയും സന്തോഷം വാനോളം ഉയർത്തി, ആവേശത്തിന്റെ കടലാഴത്തിൽ കെ ഈ ആൽഫ സ്റ്റാർ ഇന്റർ ചർച്ച് ബാഡ്മിൻറൺ ടൂർണമെന്റ് അബുദാബി നോക്കൗട്ട് മത്സരങ്ങൾ അവസാനിച്ചു. ആവേശം തലമുറകളിലേക്ക് തിരികൊളുത്തി 60കളുടെ നിറവിലും കോർട്ടിൽ തീ പകർന്നു പഴയ തലമുറ മുതൽ പുത്തൻ കാലത്തിന്റെ പ്രതീക്ഷ പകർന്നു ജൻ-സി വരെ ആ ആവേശകുതിപ്പിനെ അടയാളപ്പെടുത്തിയപ്പോൾ യു. എ.ഈ ക്രിസ്ത്യൻ സമൂഹത്തിനിടയിൽ മുൻപെങ്ങും കണ്ടിട്ടില്ല ഒത്തു ചേരാലായി മാറി അബുദാബിയിലെ രണ്ടാം പാദ മത്സരങ്ങൾ.
അബുദാബിയിലെ നോക്കൗട്ട് മത്സരങ്ങൾക്ക് കെ.ഇ ജനറൽ കൗൺസിൽ അംഗം & ഇഗ്‌നൈറ്റർ ചീഫ് എഡിറ്റർ പാസ്റ്റർ: റിബി കെനത്ത് അധ്യക്ഷത വഹിച്ചു. പാസ്റ്റർ മോനച്ചൻ (അസിസ്റ്റന്റ് പാസ്റ്റർ – ബെഥേൽ അസംബ്ലി ഓഫ് ഗോഡ്, അബുദാബി) പ്രാർത്ഥിച്ച് ആരംഭിച്ചു.
ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജോൺ.സി.തോമസ് കടമ്മനിട്ട സ്വാഗതം ആശംസിച്ചു. പാസ്റ്റർ സാം. കെ. തോമസ് (സീനിയർ പാസ്റ്റർ, ഇമ്മാനുവൽ ഇന്റർനാഷണൽ ചർച്ച് അബുദാബി) പാസ്റ്റർ ഗിവിൻ തോമസ് (സീനിയർ പാസ്റ്റർ, ബെഥേൽ അസംബ്ലി ഓഫ് ഗോഡ്) പാസ്റ്റർ.വില്യംസ് ഡാനിയൽ (സീനിയർ പാസ്റ്റർ, മസീഹി സംഗതി) എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ: റോബിൻ ലാലച്ചൻ (പ്രൊജക്റ്റ് വൈസ് പ്രസിഡന്റ് & ഗെയിം കോഡിനേറ്റർ) ടീമംഗങ്ങളെ പരിചയപ്പെടുത്തി.
നോക്കൗട്ട് മത്സരത്തിന്റെ ഫ്ലാഗ്ഓഫ് പാസ്റ്റർ വില്യംസ് ഡാനിയൽ പാസ്റ്റർ ഗിവിൻ തോമസിന് സെർവ് നൽകിക്കൊണ്ട് ആരംഭിച്ചു.
ബ്രദർ റോബിൻ ഫിലിപ്പ് (പ്രൊജക്റ്റ് വൈസ് പ്രസിഡന്റ്) നന്ദി അറിയിച്ചു.യു.എ.ഇയിലെ പ്രമുഖ പ്രിന്റിംഗ് മെറ്റീരിയൽസ് ട്രേഡിങ് കമ്പനിയായ ആൽഫാ സ്റ്റാർ പ്രിന്റിംഗ് മെറ്റീരിയൽ ട്രെഡിങ് എൽ.എൽ സി യുടെ മുഖ്യ പങ്കാളിത്തത്തോടും, സാൽട്ടം ലീമാത്ത് ഫാർമസി, സിൻടെക്ക് ടെക്നിക്കൽ സർവീസ് എന്നിവരുടെ സഹകരണത്തോടും കൂടെയാണ് ടൂർണ്ണമെന്റ് നടക്കുന്നത്. ബ്ലൂ ഡോട്ട് മെഡിക്കൽ അസിസ്റ്റന്റ് ടീം അബുദാബി വൈദ്യസഹായം നൽകി.
പൊതു സമൂഹത്തെ ആരോഗ്യ ജാഗ്രത പരിപാടികൾക്കായി പ്രോത്സാഹനം നൽകുന്ന യുഎഇ സർക്കാരിന്റെ കർമ്മ പരിപാടികളിൽ പങ്കാളിയായി ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രൊജക്റ്റ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന “സെർവ് 25 ആൽഫ സ്റ്റാർ കപ്പ്” യൂ എ ഈ പ്രവാസി ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ ആരോഗ്യ പരിപാലനത്തിൽ വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
തുടർന്നുള്ള നോക്ക് ഔട്ട് മത്സരം 22ന് ഷാർജയിലും ഫൈനൽ മത്സരം നവംബർ 23 ന് അബുദാബിയിലുമായാണ് നടക്കുന്നത്.


- Advertisement -



Comments are closed, but trackbacks and pingbacks are open.