യു.പി.എഫ് യു.എ.ഇ സംയുക്ത ആരാധനയും അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച

വാർത്ത:റോബിൻ കീച്ചേരി (മീഡിയ കോർഡിനേറ്റർ)

ഷാർജ: യു.എ.ഇ.യി ലെ എഴുപതിൽപരം സഭകൾ ഉൾപ്പെട്ട് നിൽക്കുന്ന യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഈ വർഷത്തെ സംയുക്ത ആരാധനയും പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച രാത്രി 7 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ വെച്ച് നടക്കും.യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും. അനുഗ്രഹീത ദൈവദാസന്മാർ വിവിധ ശുശ്രൂഷകൾ നിർവഹിക്കും.യു പി എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകും.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.