അന്നമ്മ കുര്യാക്കോസ് (87) അക്കരെ നാട്ടിൽ

എടക്കര: റ്റി.പി.എം എടക്കര സഭാംഗം (കോഴിക്കോട് സെന്റർ) ഇല്ലിക്കാട് വാളായിൽ വീട്ടിൽ പരേതനായ വി.ജെ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (87) നിത്യതയിൽ പ്രവേശിച്ചു. ഭൗതിക ശരീരം തിങ്കളാഴ്ച വൈകിട്ട് 6 ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം നവംബർ 18 ചൊവ്വാഴ്ച രാവിലെ 9 ന് മുപ്പിനി റ്റി.പി.എം ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം എടക്കര റ്റി.പി.എം സെമിത്തേരിയിൽ. പരേത മൂത്തേടം പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: മദർ മേരി വി കെ (ലിസിക്കുട്ടി, റ്റി.പി.എം കാക്കനാട്), ജോസ് കുര്യൻ (യു.എസ്), വർഗീസ് കുര്യൻ (കുഞ്ഞൂഞ്ഞ്). സഹോദരങ്ങൾ: പരേതനായ പാസ്റ്റർ പി.വി ചാക്കോ (സെന്റർ പാസ്റ്റർ, റ്റി.പി.എം കോട്ടയം), പരേതയായ മദർ പി.വി തങ്കമ്മ (റ്റി.പി.എം പഴഞ്ഞി) പരേതനായ ഇട്ടി വർഗീസ്, പരേതയായ കുഞ്ഞൂഞ്ഞമ്മ, അമ്മിണി, തമ്പി, കുഞ്ഞുമോൻ, സണ്ണി.

- Advertisement -

Comments are closed, but trackbacks and pingbacks are open.