ദി ഗ്രേറ്റ് കൊട്ടാരക്കര വാക്കത്തോണിൽ വൻ ജനപങ്കാളിത്തം
കൊട്ടാരക്കര: ലോക പ്രമേഹ
മാസാചരണത്തോടനുബന്ധിച്ച് ജീവിതാശൈലി രോഗങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ബ്ലൂ റിംഗ് ഫൗണ്ടേഷനും റാഫാ ഹെൽത്ത് ഗ്രൂപ്പും മുൻസിപ്പാലിറ്റിയുമായി സഹകരിച്ച് നടത്തിയ
ദി ഗ്രേറ്റ് കൊട്ടാരക്കര വാക്കത്തോൺ-2025 ൽ വൻ ജനപങ്കാളിത്തം .
ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വർണ ശബളമായ വാക്കത്തോൺ റൂറൽ എസ്പി വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർമാൻ അഡ്വ.ഉണ്ണികൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ചു.ബ്ലൂറിംഗ് ഫൗണ്ടേഷൻ ചെയർമാൻ ഡോ.മാത്യു ജേക്കബ്, കെ.ഒ.രാജുക്കുട്ടി,കേണൽ മധു കൃഷ്ണൻ, ജേക്കബ് ജോർജ്, കെ.ജി.അലക്സ്,
തോമസ്.പി.മാത്യു, ഡോ.മേരി മാത്യു ജോർജ്,കെ.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
ആശാ പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു.
മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ നടന്ന സമാപന സമ്മേളനം ജൂബിലി മന്ദിരം സൂപ്രണ്ട് റവ. ബിനു.സി. ശാമുവേൽ ഉദ്ഘാടനം ചെയ്തു. വിനോദ് ജോൺ,അജേഷ് പണിക്കർ,ഫാ.ജോജി വർഗീസ്,രാജു ഫിലിപ്പ്, നൗഫിയ നിസാർ, ടെസിയ.ടി. ഡാനിയേൽ, എ.ഷെലിൻ, എസ്.എസ്. ശംഭു, അംസി അനിൽ എന്നിവർ പ്രസംഗിച്ചു. വിവിധ സാംസ്കാരിക,സാമൂഹിക, സന്നദ്ധസംഘടനകൾ,എസ്.പി.സി,എൻഎസ്എസ്,നേഴ്സിംഗ് വിദ്യാർത്ഥികൾ,ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 30ൽപരം പ്രസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ വാക്കത്തോണിൽ പങ്കെടുത്തു.ബോധവൽക്കരണത്തിന്റെ ഭാഗമായി ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.