റ്റി.പി.എം കൊൽക്കത്ത സെന്റർ കൺവൻഷൻ ഇന്ന് മുതൽ

കൊൽക്കത്ത: ദി പെന്തെക്കൊസ്ത് മിഷൻ കൊൽക്കത്ത സെന്റർ വാർഷിക കൺവൻഷൻ ഇന്ന് നവംബർ 13 മുതൽ 16 ഞായർ വരെ അംഗാച്ചിയാ റോഡിൽ പൈലാൻ പാർക്ക് പ്രൊജക്റ്റിലെ ഇക്കോ ക്രീക്ക് ക്ലബ്ബിൽ നടക്കും.

ദിവസവും വൈകിട്ട് 5.30 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, ഉച്ചകഴിഞ്ഞ് 2.30 ന് കാത്തിരിപ്പ് യോഗവും ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് യുവജന മീറ്റിംഗ് എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗവും നടക്കും.

കൊൽക്കത്ത സെന്ററിലെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഒഡീഷാ എന്നി സംസ്ഥാനങ്ങളിലെ 25 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.