എക്യൂമെനിക്കൽ പ്രാർത്ഥന സംഗമവും കെ.തമ്പി അനുസ്മരണവും നടന്നു

ഓയൂർ: വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ വൈഎംസിഎ നേതാവ് കെ.തമ്പി അനുസ്മരണ സമ്മേളനവും എക്യൂമെനിക്കൽ പ്രാർത്ഥന സംഗമവും നടന്നു. അനുസ്മരണ സമ്മേളനം വൈഎംസിഎ നാഷണൽ എക്സിക്യൂട്ടീവ് മുൻ അംഗം കെ.ഒ.രാജുക്കുട്ടിയും എക്യൂമെനിക്കൽ പ്രാർത്ഥനാ സംഗമം ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് വികാരി റവ.വർഗീസ് നൈനാനും ഉദ്ഘാടനം ചെയ്തു.

കൊല്ലം സബ് റീജിയൻ മുൻ ചെയർമാൻ ജി.ബിജു അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് ഒ.രാജു,സെക്രട്ടറി ജോൺകുട്ടി ജേക്കബ്,പാസ്റ്റർ വി.കെ.ശശി,ജി.കുരി കേശു,പി.ഐ. വർഗീസ്,ജിജോ വർഗീസ്,അജി തമ്പി, അഡ്വ.പി.കെ.ലാൽ എന്നിവർ പ്രസംഗിച്ചു.

വൈഎം സിഎ സംസ്ഥാന എക്യൂമെനിക്കൽ സെന്റർ ചെയർമാൻ, സബ് റീജിയൻ ചെയർമാൻ, ഓയൂർ വൈഎംസിഎ പ്രസിഡൻ്റ്, മാർത്തോമ്മ സഭ ഭദ്രാസന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ. തമ്പിയുടെ പതിനാറാമത് ചരമവാർഷികത്തിന്റെ ഭാഗമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading