ഐ.പി.സി. നോർത്തേൺ റീജിയൺ ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

ന്യൂഡൽഹി: ജനപങ്കാളിത്തം കൊണ്ടും ആത്മീയ അന്തരീക്ഷം കൊണ്ടും ശ്രദ്ധേയമായി മാറിയ നാല് ദിനങ്ങൾ നീണ്ടുനിന്ന ഐ.പി.സി. നോർത്തേൺ റീജിയന്റെ 56-ാമത് ജനറൽ കൺവൻഷനു അനുഗ്രഹീതമായ സമാപനം. ഡൽഹി ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടന്ന കൺവൻഷൻ ഐ.പി.സി.എൻ.ആർ വർക്കിംഗ് പ്രസിഡൻ്റ് ഡോ. ലാജി പോൾ ഉത്ഘാടനം ചെയ്തു. “അശാന്തിയുടെ നാളുകളിൽ സമാധാനം അനുഭവിക്കുകയും സമാധാനം ഉണ്ടാക്കുന്നവരായി ജീവിക്കുകയും ചെയ്ക” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സന്ദേശം ജനഹൃദയങ്ങളിൽ ആത്മീയ ചൈതന്യം പകരുന്നതായിരുന്നു. പ്രശസ്ത
സുവിശേഷ പ്രസംഗകരായ പാസ്റ്റർ. സാബു വർഗീസ്, പാസ്റ്റർ. നൂറുദ്ദീൻ മുള്ള, എന്നിവരെ കൂടാതെ മറ്റു പല ദൈവദാസന്മാരും വിവിധ സെക്ഷനുകളിൽ ദൈവവചനം സംസാരിക്കുകയുണ്ടായി. സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സിൻ്റെ ഗാനശുശ്രൂഷ ജനങ്ങളെ ആത്മീയ ആരാധനയിലേക്ക് നയിക്കുന്നതായിരുന്നു.

ദിവസവും രാവിലെ 9:30 മണിക്ക് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും നടന്നു. ശനിയാഴ്ച നടന്ന സഭയുടെ പുത്രികാ സംഘടനകളായ സൺഡേ സ്കൂൾ, ഐ.പി.ഡബ്ല്യു.എ, പി.വൈ.പി.എ എന്നിവയുടെ വാർഷിക സമ്മേളനത്തിൽ പാസ്റ്റർ. ശാമുവേൽ തോമസ്, സിസ്റ്റർ. അനു ജോൺ എന്നിവരാണ് മുഖ്യ സന്ദേശം നൽകിയത്. നവംബർ 9 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ നടന്ന റീജിയണിലെ എല്ലാ സഭകളും ചേർന്നുള്ള സംയുക്ത ആരാധനയിൽ റീജിയൺ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ശാമുവേൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ. നൂറുദ്ദീൻ മുള്ള, റീജിയൻ്റെ പുതിയ പ്രസിഡൻ്റ് ഡോ. ലാജി പോൾ എന്നിവർ സമാപന സന്ദേശം നൽകി. “അശാന്തി നിറഞ്ഞ ലോകത്ത് ക്രിസ്തുവിൻ്റെ സമാധാനം പരത്തുന്നവരായി നാം മാറണം” എന്ന് തൻ്റെ സന്ദേശത്തിലൂടെ അദ്ദേഹം ജനത്തോടു ആഹ്വാനം ചെയ്തു. സഭയുടെ സീനിയർ പാസ്റ്ററായ പാ. പീലിപ്പോസ് മത്തായിയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ നാലുനാൾ നീണ്ടുനിന്ന ഉണർവിൻ ദിനങ്ങൾ അനുഗ്രഹീതമായി സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.