ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ലേഡീസ് ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ  വുമൺ ഇൻ മിനിസ്ട്രി കോൺഫറൻസ്

 

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ലേഡീസ് ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിലെ പാസ്റ്റഴ്സിന്റെ ഭാര്യമാർക്ക് വേണ്ടിയുള്ള *വുമൺ ഇൻ മിനിസ്ട്രി കോൺഫറൻസ് “കോയ്നോനിയ’ 2025* നവംബർ 10 മുതൽ 12 വരെ കുമ്പനാട് മുട്ടുമൺ ഐ. സി. പി. എഫ് ക്യാമ്പ് സെൻ്റെറിൽ നടക്കും.

ജയ ഏബ്രഹാം (ലീഡർഷിപ്പ് ട്രെയ്നർ & മോട്ടിവേഷണൽ സ്പീക്കർ ദുബായ്), ഡോ. ആനി ജോർജ് ( പ്രിൻസിപ്പാൾ ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി മണക്കാല ), എലിസബത്ത് രൂഫോസ് ( കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് മുംബൈ) തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നയിക്കും. പാസ്റ്റേഴ്സിൻ്റെ ഭാര്യമാർക്കും സുവിശേഷകമാർക്കുമായി ക്രമീകരിച്ചിരിക്കുന്ന ഈ മൂന്ന് ദിന ക്യാമ്പ് ദൈവദാസിമാർക്ക് വേറിട്ടിരുന്നു ആത്മീയ പുതുക്കം പ്രാപിക്കുവാനുള്ള അവസരമാണ്.

തിരുവചന സന്ദേശം, ആത്മീയ ആരാധന, കൗൺസിലിംഗ്, ഗ്രൂപ്പ് ചർച്ചകൾ, എൻ്റെർടെയ്ൻമെൻ്റ് പ്രോഗ്രാമുകൾ തുടങ്ങിയവ ഈ മീറ്റിംഗിൻ്റെ പ്രത്യേകതകളാണ്. രജിസ്ട്രേഷൻ ഫീസ് 1000/- രൂപ മാത്രമാണ്. ദൈവദാസന്മാർ തങ്ങളുടെ ഭാര്യമാരെ ഈ കോൺഫറൻസിലേയ്ക്ക് അയക്കുവാൻ ആവശ്യമായ എല്ലാ പിന്തുണയും നല്കിക്കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു. സിസ്റ്റർ. ബിനി സഖറിയ സിസ്റ്റർ. ജാൻസി തോമസ് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.