റ്റി.പി.എം വെണ്മണി: സുവിശേഷ പ്രസംഗം നാളെ മുതൽ
വെണ്മണി: ദി പെന്തെക്കൊസ്ത് മിഷൻ വെണ്മണി (തിരുവല്ല സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം നാളെ നവംബർ 6 മുതൽ 9 ഞായർ വരെ വൈകിട്ട് 5.45 ന് വരമ്പൂർ ജംഗ്ഷന് സമീപമുള്ള റ്റി.പി.എം ഗ്രൗണ്ടിൽ വെച്ച് നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗവും നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.


- Advertisement -



Comments are closed, but trackbacks and pingbacks are open.