ഫെയ്ത് ഇമ്മാനുവൽ എ.ജി. ചർച്ച് ഷാർജ സൺഡേ സ്കൂൾ ഏകദിന മീറ്റിംഗ് നവംബർ 8 ന്.
ഷാർജ : ഷാർജയിലെ , മുവൈലാ SAS. ഇവന്റ് ആൻഡ് പാർട്ടി ഹാളിൽ ഫെയ്ത് ഇമ്മാനുവൽ എ.ജി. ചർച്ച് സൺഡേ സ്കൂൾ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയായ “കറേജസ് ജനറേഷൻ” (Courageous Generation) നവംബർ 8, 2025 (ശനിയാഴ്ച) വൈകിട്ട് 3 മുതൽ 7 Pmവരെ നടക്കും.
“Let’s rise up, stand out, and live boldly for Jesus!” എന്ന സന്ദേശവുമായി കുട്ടികൾക്കായി ഒരുക്കുന്ന ഈ പരിപാടിയിൽ ഗെയിംസ്, ഗാനങ്ങൾ, സന്ദേശങ്ങൾ, പപ്പറ്റ് ഷോ, വിനോദങ്ങൾ എന്നിവ ഉൾപ്പെടുന്നു.
അതിഥികളായി പാസ്റ്റർ ജെ.പി. വെണ്ണിക്കുളം (ക്രൈസ്തവ എഴുത്തുപുര)യും സ്റ്റെഫിൻ എക്സൽ വി.ബി.എസ്. തുടങ്ങിയവർ പങ്കെടുക്കും.
പാസ്റ്റർ ഷാജി ,പാസ്റ്റർ ഫിന്നി , സിസ്റ്റർ രാജി, സൺഡേ സ്കൂൾ ടീച്ചേഴ്സും ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നു.
വിശ്വാസത്തിൽ ധൈര്യത്തോടെ മുന്നേറുന്ന പുതിയ തലമുറയെ വാർത്തെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. എല്ലാ സഭാ സൺഡേ സ്കൂൾ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു.

- Advertisement -



Comments are closed, but trackbacks and pingbacks are open.