മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യുകെ നാഷണൽ കോൺഫറൻസ്സ് സൗതാംപ്റ്റണിൽ നടത്തപ്പെടുന്നു.

ഇംഗ്ലണ്ട് : മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ യൂ കെയുടെ 23 മത് നാഷണൽ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിലെ വിൻചെസ്റ്റർ പട്ടണത്തിൽ വെച്ചു 2026 ഏപ്രിൽ 3 മുതൽ 5 വരെ നടത്തപ്പെടുന്നു.

എം. പി. എ. യൂ കെ യുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. ഈ വർഷത്തെ മുഖ്യ പ്രഭാഷകരായി പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സജു മാവേലിക്കര എന്നിവർ ദൈവ വചനം ശുശ്രൂഷിക്കുന്നതായിരിക്കും.

കോൺഫ്രൻസ് വിപുലമായ രീതിയിൽ നടത്തപെടുന്ന ക്രമീകരണങ്ങൾക്കായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ
വൈസ് പ്രസിഡന്റ് പാസ്റ്റർ പി സി സേവ്യർ , സെക്രട്ടറി പാസ്റ്റർ ജിനു മാത്യു , ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ദാനിയേൽ, ട്രഷറർ പാസ്റ്റർ റോജി രാജു എന്നിവർ പ്രവർത്തിച്ചു വരുന്നു. 2026 ഏപ്രിൽ 3 വെള്ളിയാഴിച്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന മീറ്റിങ്ങുകൾ ഏപ്രിൽ 5 ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും. ഈ മീറ്റിംഗിലേക്കു എല്ലാ ദൈവദാസന്മാരും ദൈവജനവും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചുകൊള്ളുന്നു.
വാർത്ത : പോൾസൺ ഇടയത്ത്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.