ശാരോൻ ഫെലോഷിപ്പ് ചർച്ച് മുംബൈ-ഗോവ സെന്റർ സംയുക്ത ആരാധന നടന്നു
മുംബൈ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുംബൈ-ഗോവ സെന്റർ സംയുക്ത സഭായോഗം ഇന്നലെ നവംബർ 2 ഞായറാഴ്ച രാവിലെ 9 30 മുതൽ 1 30 വരെ സാക്കിനാക്ക സാക്കി വിഹാർ റോഡിന് സമീപമുള്ള ഷാ ഇൻഡസ്ട്രീയൽ എസ്റ്റേറ്റ് വൈൻ്റ് ഹാളിൽ (ബി.വിംഗ്) നടന്നു. സെൻ്റർ ശുശൂഷകൻ പാസ്റ്റർ ജേക്കബ് ജോൺ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിബു എം എ സങ്കീർത്തനം വായിച്ചു പ്രബോധിപ്പിച്ചു. പ്രധാന സന്ദേശം സഭാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ വി ജെ തോമസ് നൽകി.
കർത്തൃമേശ ശുശ്രൂഷ റീജിയൻ ശുശ്രൂഷകൻ പാസ്റ്റർ വി പി കോശി നടത്തി.പാസ്റ്റർ റെജി മാത്യുവിൻ്റെ നേതൃത്വത്തിൽ ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.
ഔറംഗബാദ് -നാഗപ്പൂർ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സ്റ്റീഫൻ ജോർജ് സമാപന പ്രാർത്ഥനയും ആശീർവാദവും നൽകി.

- Advertisement -

Comments are closed, but trackbacks and pingbacks are open.