എവൈക്ക് കോട്ടയം: ക്രോസ് ജനറേഷൻ ഒരുക്കുന്ന മഹായോഗം ഡിസംബർ 14 മുതൽ
കോട്ടയം: ക്രോസ് ജനറേഷൻ (Cross Generation) ഒരുക്കുന്ന ആത്മീയ ഉണർവിന്റെ ശുശ്രൂഷാ മഹായോഗമായ എവൈക്ക് കോട്ടയം” ഡിസംബർ 14 മുതൽ 21 വരെ.കൂറുപ്പ് ടവർ 6, മണിപ്പുഴ, യമഹാ ഷോറൂമിന് എതിർ വശം (കോട്ടയം ലുലു മാളിന് സമീപം) നടക്കും. എല്ലാദിവസവും രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കും യോഗങ്ങൾ നടക്കും. പാസ്റ്ററുമാരായ ബിജു.സി എക്സ്, റെജി മാത്യു, ഷിബിൻ ശാമുവേൽ, ജെയ്സൻ ജോസഫ്, ആൻസൻ മാത്യൂ, സാം മാത്യൂ, ജിംസൻ ജോസഫ് തുടങ്ങിയവർ ദൈവ വചനം ശുശ്രൂഷിക്കും.
ബോവസ് രാജു, ടിങ്കു എബ്രഹാം എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസൻ, ഇവ. ഷാരുൻ വർഗ്ഗീസ്, ഇവ. ജാക്സൻ ദാസ്, ഇവ. വിനു മാത്യു എന്നിവർ മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.