ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ വാർഷിക കൺവെൻഷനും സംയുക്ത ആരാധനയും നവംബർ 12 മുതൽ

കുവൈറ്റ്‌ സിറ്റി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ വാർഷിക കൺവെൻഷനും സംയുക്ത ആരാധനയും 2025 നവംബർ 12 ബുധനാഴ്ച്ച മുതൽ നവംബർ 14 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിലുള്ള ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ സംയുക്ത ആരാധന നവംബർ 14 വെള്ളിയാഴ്ച്ച രാവിലെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും.

പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ ക്വയർ ഈ മീറ്റിംഗുകളിൽ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

മീറ്റിംഗുകളിൽ സംബന്ധിക്കുവാൻ താല്പര്യമുള്ളക്കാർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.