ബാംഗ്ലൂർ ഗ്രെയ്‌സ് ലൈഫ് AG ചർച്ചിന്റെ സംഗീതസന്ധ്യയും ലഹരി വിരുദ്ധ സെമിനാറും നവംബർ 1-ന്
ബാംഗ്ലൂർ: ക്രിസ്തുവിൽ വിജയം പ്രഖ്യാപിച്ചുകൊണ്ട് ഗ്രെയ്‌സ് ലൈഫ് AG ചർച്ച്, ബിദരഹള്ളി, ബാംഗ്ലൂർ അവതരിപ്പിക്കുന്ന “നിറ്റ്സാഖോൻ – Victory is Yours” എന്ന പ്രത്യേക ക്രൈസ്തവ സംഗീതസന്ധ്യയും ലഹരി വിരുദ്ധ സെമിനാറും നവംബർ 1-ാം തീയതി വൈകിട്ട് 3 മുതൽ 6 വരെ ബിദരഹള്ളി, ബാംഗ്‌ളൂരിലെ ഗ്രെയ്‌സ് ലൈഫ് AG ചർച്ച് സഭാ പരിസരത്ത് വെച്ച് നടത്തപ്പെടുന്നു. “നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ ജയം പ്രാപിക്കുന്നു(റോമർ 8:37) എന്ന വചനത്തെ ആധാരമാക്കി നടത്തുന്ന ഈ സമ്മേളനം, ഇന്നത്തെ യുവാക്കളെ ലഹരിയുടെ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ബാംഗ്ലൂർ ലൈഫ് ചലഞ്ചുമായി സഹകരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ദൈവത്തിന്റെ സ്നേഹം തിരിച്ചറിയുകയും ജീവിതത്തിൽ പുതിയ പ്രത്യാശ കണ്ടെത്തുകയും ചെയ്യാൻ ഈ യോഗം ഒരു മഹാനുഗ്രഹമായിരിക്കും. എല്ലാവരെയും പങ്കുചേരുവാനും അനുഗ്രഹം പ്രാപിക്കുവാനും സഭ ആദരപൂർവ്വം ക്ഷണിക്കുന്നതായി സഭയുടെ മുതിർന്ന ശുശ്രൂഷകൻ റവ. ഡോ. വിൽസൻ ജോൺ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.