സങ്കീർത്തനം സംഗീത സായാഹ്നം നവംബർ 2 ന് ബെംഗളൂരുവിൽ

ബെംഗളൂരു: വിവിധ ക്രൈസ്തവ സഭകളിലെ യുവജനങ്ങൾ പാസ്റ്റർ ജോസ് മാത്യൂവിൻ്റെ നേതൃത്വത്തിൽ സുവിശേഷീകരണം ലക്ഷ്യമാക്കി നടത്തുന്ന “സങ്കീർത്തനം ” സംഗീത സായാഹ്നം സീസൺ 4 നവം. 2 ഞായറാഴ്ച ബെംഗളൂരു ലിംഗരാജപുരം ഇന്ത്യ ക്യാംപസ് ക്രൂസൈഡ് ഹാളിൽ നടക്കും. അനുഭവങ്ങളിൽ നിന്നും ഉടലെടുത്ത നിരവധി അനശ്വരഗാനങ്ങൾ ക്രൈസ്തവകൈരളിക്കു സമ്മാനിച്ച ഭക്തന്മാരുടെ മികവുറ്റ ഗാനങ്ങൾ പ്രശസ്ത ഗായകരായ ഇമ്മാനുവേൽ ഹെൻറി ,അജി പുത്തൂർ, ബിനു ചാരുത , വിനീത പ്രിൻസ് എന്നിവർ ആലപിക്കും. വൈകിട്ട് 5.30ന് ആരംഭിക്കുന്ന സങ്കീർത്തനം സീസൺ 4 സംഗീത പരിപാടി യുണൈറ്റഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ജോൺ പീറ്റർ ക്രപാകരൻ ഉദ്ഘാടനം ചെയ്യും. സങ്കീർത്തനം ജോയിൻ്റ് ഡയറക്ടർ പാസ്റ്റർ വിനോദ് ബാബു അധ്യക്ഷനായിരിക്കും. ഗ്ലോബൽ ചേംബർ ഓഫ് കൺസ്യൂമർ റൈറ്റ്സ് ഇന്ത്യ വൈസ് ചെയർമാൻ അരുൾദാസ് , അഡ്വക്കറ്റ് ശേഷൻ റസ്സൽ എന്നിവർ വിശിഷ്ഠാതിഥികൾ ആയിരിക്കും.
ജിതിൻ മാത്യൂ ജേക്കബ്, സിസ്റ്റർ റോൺസി ഡേവീസ് എന്നിവർ അവതരണം നിർവഹിക്കും.
മുന്നൂറിലധികം ക്രൈസ്തവ ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച ഗാനരചയിതാവ് സിസ്റ്റർ ബിൻസി ഏലപ്പാറയെ ചടങ്ങിൽ ആദരിക്കും. വിവിധ ക്രൈസ്തവ സഭാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
സങ്കീർത്തനം ഡയറക്ടർ ജോസ് മാത്യൂവിൻ്റെ നേതൃത്വത്തിൽ പരിപാടിയുടെ നടത്തിപ്പിനായി ഡേവീസ് ഏബ്രഹാം (പ്രോഗ്രാം കോർഡിനേറ്റർ), ബെറിൾ ജോൺ (മൂസിക് ഡയറക്ടർ ), ഷാജു വർഗീസ്, ചാക്കോ കെ തോമസ് (മീഡിയാ കോർഡിനേറ്റർ), ബെന്നി എം.ജോൺ (ക്രമീകരണ കോർഡിനേറ്റർ), പാസ്റ്റർ സാബു ജോൺ (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ ഷിബു ജോഷ്യാ (പ്രയർ കോർഡിനേറ്റർ), ജോസ് വി.ജോസഫ് (ഡിസൈൻ ) എന്നിവർ പ്രവർത്തിക്കുന്നു. ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി.പി.എ) പരിപാടിയുടെ മീഡിയാ പബ്ലിസിറ്റി നിർവഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.