ലേഖനം: ശ്രദ്ധയോടുള്ള പ്രാർത്ഥന | റിനോജ് എബ്രഹാം, മസ്കറ്റ്

ലേഖനം: ഹെരോദാവ് ദൈവജനത്തെ പീഡിപ്പിക്കേണ്ടതിന് എഴുന്നേറ്റു, യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാൾകൊണ്ട് കൊന്നുകളഞ്ഞു എന്ന് അപ്പോ :12 അദ്ധ്യായം വായിക്കുമ്പോൾ അവിടെ കാണുവാൻ സാധിക്കും. ഇത് യഹൂദന്മാർക്ക് പ്രസാദം ആയന്നു കണ്ടപ്പോൾ അവർ പത്രോസിനെയും പിടിച്ചു കൊല്ലുവാൻ വേണ്ടി കാരാഗ്രഹത്തിൽ അടച്ചു. ആ കാലഘട്ടത്തിൽ സഭയിൽ പീഡനം ആരംഭിച്ചപ്പോൾ ദൈവജനത്തിനു ആശ്രയിപ്പാൻ ഒരു നിയമ പാലകൻമാരോ, ഭരണാധികാരികളോ ഉണ്ടായിരുന്നില്ല’ .അവർക്ക് ആശ്രയിപ്പാൻ അഖിലാണ്ഡത്തെ നിർമ്മിച്ച സർവ്വശക്തനായ ദൈവം അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. പത്രോസിനെ ജനത്തിന്റെ മുന്നിൽ നിർത്തുവാൻ തീരുമാനിച്ചിരുന്ന തലേ രാത്രിയിൽ ദൈവജനം ഒരുമിച്ചു ഒരു മുറിക്കുള്ളിൽ ശ്രദ്ധയോടൊപ്രാർത്ഥിച്ചു. ഒരു ഭാഗത്തു ജനം ശ്രദ്ധയോടെ പ്രാർത്ഥിക്കുമ്പോൾ മറുഭാഗത്തു പത്രോസ് കാരാഗ്രഹത്തിനുള്ളിൽ കിടന്നു ഉറങ്ങുന്നു. സഭയുടെ ശ്രദ്ധയോടു കൂടിയുള്ള പ്രാർത്ഥനയുടെ നടുവിൽ  കാരാഗ്രഹത്തിന്റെ ഉള്ളറിയിൽ ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു. ജനത്തിന്റെ ശ്രദ്ധയോടു കൂടിയുള്ള പ്രാർത്ഥനയുടെ നടുവിൽ  കാരാഗ്രഹത്തിന്റെ ഉള്ളറിയിൽ ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു എങ്കിൽ നാമും ശ്രദ്ധയോടു കൂടി പ്രാർത്ഥിക്കുന്നു എങ്കിൽ ദൈവത്തിന്റെ ദൂതൻ നമുക്കു വേണ്ടി ഇറങ്ങും. ഈ കാലഘട്ടങ്ങളിൽ എന്തുകൊണ്ട് ദൈവജനം എന്ന് അവകാശപ്പെടുന്ന നാം ഒരോരുത്തരും പ്രാർത്ഥിച്ചിട്ടും പ്രാർത്ഥനയുടെ മറുപടിയായി ദൈവത്തിന്റെ ദൂതൻ ഇറങ്ങി വരുന്നില്ല എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനുത്തരമായി ഒന്നേയുള്ളു പറയുവാൻ ദൈവജനത്തിന്റെ ശ്രദ്ധ നഷ്ടപെട്ടപ്പോയി. “ജനം പ്രാർത്ഥിക്കുന്നുണ്ട് പക്ഷേ ശ്രദ്ധ നഷ്ടപെട്ടു പോയി”, എന്തിൽ നിന്നുള്ള ശ്രദ്ധ?
ഉത്തരം: ദൈവത്തിൽ നിന്നുള്ള ശ്രദ്ധ,
നാം ഒരോരുത്തരും നമ്മുടെ വിഷയങ്ങളുമായി ദൈവസന്നിധിയിൽ മുട്ടുമടക്കുന്നുണ്ട് എന്നിരുന്നാലും നാം പ്രാർത്ഥിക്കുന്ന ചില പ്രാർത്ഥനക്കു മറുപടി ലഭിക്കാതെ നിരാശപ്പെടാറുണ്ട്. ഇതിന് എന്താണ് കാരണം?നാം നമ്മുടെ അധരംകൊണ്ട് പ്രാർത്ഥിക്കുന്നുണ്ടെങ്കിലും ഹൃദയം ദൈവത്തിൽ ഏകാഗ്രഹമാക്കാൻ കഴിയാതെ പല വിധമായ ചിന്തകളാൽ ആടിയുലയുന്നതു കൊണ്ടണ്. പ്രീയ സഹോദരങ്ങളെ നമ്മുടെ മനസ്സും ശരീരവും ക്രിസ്തുവിൽ ഏകീഭവിച്ചുകൊണ്ട് ശ്രദ്ധയോടെ നാം പ്രാർത്ഥിക്കുന്നെങ്കിൽ ആ പ്രാർത്ഥനയുടെ മദ്ധ്യേ ദൈവത്തിന്റെ ദൂതൻ ഇറങ്ങുകതന്നെ ചെയ്യും. ദൈവത്തിന്റെ വചനം പറയുന്നതു പോലെ നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.”ശ്രദ്ധയില്ലാത്ത പ്രാർത്ഥന വെറും ജല്പനങ്ങൾ മാത്രമാണ്. “ദൈവജനത്തിന്റെ ശ്രദ്ധ എങ്ങനെ നഷ്ടപെട്ടു പോയി? യേശു ഉപമകളാൽ പറഞ്ഞതുപോലെ മുള്ളിന്നിടയിൽ വീണവിത്തു പോലെയായി എന്നതുകൊണ്ടാണ്.മത്തായി 13:22
“ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു”
ഈ ലോകത്തിന്റെ ചിന്ത ധനത്തിന്റെ വഞ്ചനയും കാരണം ദൈവത്തിൽ നിന്നുള്ള ദൈവജനത്തിന്റെ ശ്രദ്ധ നഷ്ടപ്പെട്ടു പോയി.
ആദിമസഭയുടെ മനസ്സും പ്രാർത്ഥനയും ദൈവത്തോടു ഏകീഭവിച്ചപ്പോൾ ആ പ്രാർത്ഥനയുടെ നടുവിൽ ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു. പ്രിയമുള്ളവരേ നമ്മളെ ദൈവത്തിൽ നിന്നുള്ള ശ്രദ്ധ നഷ്ടപെടുത്തി കളയുന്ന ഈ ലോകത്തിന്റെ ചിന്തകളും ധനത്തിന്റേതായ വഞ്ചനകളും ഉപേക്ഷിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.