ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ – QMPC വിബിഎസ് 2025 ന് ഇന്ന് തുടക്കം
KE News Desk | Doha
ദോഹ: ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ നേതൃത്വം നൽകുന്ന QMPC വിബിഎസ് 2025 ഒക്ടോബർ 28 ചൊവ്വാഴ്‌ച വൈകീട്ട് 5 മണിക്ക് ദോഹ റിലീജിയസ് കോംപ്ലക്സിൽ ആരംഭിക്കുന്നു. മൈ കോമ്പസ് (സങ്കീർത്തനം 43:3) എന്ന ചിന്താവിഷയത്തിൽ പ്രമുഖ ബാലസുവിശേഷീകരണ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസ് ടീമംഗങ്ങളായ അനിൽ ഇലന്തൂർ , റിബി കെന്നത്ത്, ജോബി.കെ.സി, കിരൺ കുമാർ, ഗ്ലാഡ്സൻ ജയിംസ്, പ്രീതി ബിനു എന്നിവർ നേതൃത്വം നൽകും . 800 ൽ അധികം കുട്ടികൾ ഒത്തു ചേരുന്ന അവധിക്കാല വചനപഠനത്തിന് പാസ്റ്റർ സാം ടി ജോർജ് (പ്രസിഡൻ്റ് ) ഉത്ഘാടനം നിർവഹിക്കും. ബിജോ മാത്യു (സെക്രട്ടറി), പാസ്റ്റർ. ജോർജ്ജ് മാത്യു (കോഡിനേറ്റർ), കെൻ അൽഫോൻസ് (ജോയിൻ്റ് സെക്രട്ടറി), ജോജിൻ വി മാത്യു (ട്രഷറർ), പാസ്റ്റർ . ജോസ് ബേബി (പാസ്റ്റേഴ്‌സ് കൌൺസിൽ സെക്രട്ടറി) എന്നിവർ QMPC VBS ൻ്റെ വിവിധ ചുമതലകൾ നിർവഹിക്കുന്നു

- Advertisement -

Comments are closed, but trackbacks and pingbacks are open.