പരസ്യ യോഗങ്ങളും കൺവെൻഷനും

വട്ടപ്പാറ: ക്രൈസ്തവ എഴുത്തുപുര സതേൺ ചാപ്റ്ററും ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെന്റർ പി.വൈ.പി.എ യുടെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വട്ടപ്പാറ സേനാപതി, മാങ്ങാത്തൊട്ടി, രാജകുമാരി, ചെമ്മണ്ണാർ,എന്നീ പ്രദേശങ്ങളിൽ പരസ്യയോഗവും വൈകുന്നേരം 5.30.മുതൽ 8.30 വരെ വട്ടപ്പാറ ഐ. പി. സി ഏബനേസർ സഭയിൽ വെച്ച് കൺവെൻഷനും നടത്തപ്പെടുന്നു. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി പാസ്റ്റർ ബ്ലെസ്സൺ ചെറിയനാടിന്റ അധ്യക്ഷതയിൽ ഐ.പി.സി കട്ടപ്പന സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ടി തോമസ് ഉദ്ഘാടനം ചെയ്യും. കേരള സൗതേൺ ചാപ്റ്റർ പ്രസിഡന്റ് ബ്രദർ അലൻ ബാലാജി ദൈവവചനം പ്രഘോഷിക്കും. ക്രൈസ്തവ എഴുത്തുപുര കേരള സൗതേൺ ചാപ്റ്റർ സെക്രട്ടറി സിസ്റ്റർ സുജാ സജിയുടെ സാന്നിധ്യവും അന്നുണ്ടായിരിക്കും. സൗതേൺ ചാപ്റ്റർ വൈസ് പ്രസിഡന്റ് ബ്രദർ.സാംസി യുടെ നേതൃ ത്വത്തിൽ കേരള സൗതേൺ ചാപ്റ്റർ കോയർ സംഗീത ശുശ്രൂഷ നിർവഹിക്കും. ക്രൈസ്തവ എഴുത്തുപുര കേരള സൗതേൺ ചാപ്റ്ററിന്റെ ജോയിൻ സെക്രട്ടറിയായും ഐ.പി.സി കട്ടപ്പന സെന്റർ പി.വൈ.പി.എ യുടെ പ്രസിഡന്റായും സേവനം അനുസരിക്കുന്ന സുവിശേഷകൻ ടോംസൺ കുരുവിള ഈ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.ഈ അനുഗ്രഹിക്കപ്പെട്ട യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.