ഇപ്സ്വിച്ച് പെന്തെക്കൊസ്തൽ ചർച്ച് കൺവൻഷൻ നവംബർ 7 മുതൽ
യു.കെ: ഇപ്സ്വിച്ച് പെന്തെക്കൊസ്തൽ ചർച്ച് വാർഷിക കൺവൻഷൻ നവംബർ 7 മുതൽ 9 വരെ യു കെയിലെ ഇപ്സ്വിച്ചിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 നും ശനിയാഴ്ച രാവിലെ 10.30 നും ഇപ്സ്വിച്ച് കോൾഡവെൽ ഹാൾ റോഡിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിലും (IP4 4QE) ഞായറാഴ്ച രാവിലെ 10.30 ന് റൂഷ്മെർ വില്ലേജ് ഹാളിലും (IP4 3PD) നടക്കുന്ന യോഗത്തിൽ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) പ്രസംഗിക്കും. പാസ്റ്റർ ഫിന്നി ജോർജ് നേതൃത്വം നൽകും. ഇപ്സ്വിച്ച് ഹാർട്ട്‌ബിറ്റ് വോയിസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.