സഭാ നവീകരണം: നാൾവഴികളും നാളേയ്ക്കുള്ളതും’ സെമിനാർ ഷാർജയിൽ നവംബർ 3 ന്

ഷാർജ: ‘സാഫ്ട് അപ്പോളജെറ്റിക്സ്‌’ നവംബർ മൂന്നിന് തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്റെറിൽ വെച്ച് പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഒരു സായാഹ്ന സെമിനാർ സംഘടിപ്പിക്കുന്നു.

‘സഭാ നവീകരണം: നാൾവഴികളും നാളേയ്ക്കുള്ളതും’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സെമിനാറിൽ പാസ്റ്റർ. ജോൺസൻ ബേബി (ശാരോൻ റീജിയൻ പ്രസിഡന്റ്), അനിൽ കൊടിത്തോട്ടം, പാസ്റ്റർ. സൈമൺ ചാക്കോ (Dean, Sharjah Worship Centre College of Theology), Pr റിജു തരകൻ (Lead Pastor, Immanuel AG), ഡെനിഷ് സെബാസ്റ്റ്യൻ എന്നി പ്രഭാഷകർ പ്രൊട്ടസ്റ്റൻറ് നവീകരണത്തിന്റെ ദൈവശാസ്ത്രവും ചരിത്രവും പ്രായോഗിക വശങ്ങളും സംബന്ധിച്ച വിവിധ വിഷയങ്ങളെ കുറിച്ചുള്ള നാല് ലഘു പ്രഭാഷണങ്ങളും, പെന്തക്കോസ്തും നവീകരണവും എന്ന വിഷയത്തിൽ ഒരു ഹ്രസ്വ ചർച്ചയും അവതരിപ്പിക്കുന്നു. നവീകരണ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന ഗാനശുശ്രൂഷയും ഒരുക്കിയിട്ടുണ്ട്.

ക്രൈസ്തവസഭ പല നിലകളിലുള്ള വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രൊട്ടസ്റ്റൻറ് നവീകരണത്തെ സംബന്ധിച്ചുള്ള സമഗ്രമായ ഒരു വിചിന്തനം ഭാവിയിലേക്കുള്ള സഭയുടെ മുന്നേറ്റത്തിന് ദിശാബോധവും ഊർജ്ജവും പകരുന്ന ഒന്നായിരിക്കുമെന്ന ബോധ്യത്തിൻറെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു യോഗം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.