പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവൻഷൻ

ജാംനഗർ: (ഗുജറാത്ത്) 26-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവൻഷൻ 2025 ഓക്ടോബർ 27, 28, 29 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങൾ. ഇന്ത്യൻ സമയം വൈകിട്ട് 8 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതായിരിക്കും. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ നേതൃത്വം നൽകുന്ന കൺവൻഷൻ പ്രാർത്ഥനാ ധ്വനി ഇൻ്റർനാഷണൽ ഡയറക്ടർ പാസ്റ്റർ ബെൻസൻ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റർ സുഭാഷ് കുമരകം (കേരള), പാസ്റ്റർ ജോൺ വർഗ്ഗീസ് (യു.എ.ഇ), ഡോ. തോമസ് കോശി വൈദ്യൻ (യു.എസ്.എ) എന്നീ ദൈവദാസന്മാർ ദൈവവചനം സംസാരിക്കുന്നതുമാണ്. പ്രാർത്ഥനാ ധ്വനി സൗദി അറേബ്യ, യു എ ഇ, കുവൈറ്റ് സിംഗേഴ്സ് വിവിധ ദിനങ്ങളിൽ ഗാന ശ്രുശൂഷയ്ക്ക് നേതൃത്വം നൽകും. “പ്രാർത്ഥനയാൽ കൈതാങ്ങുക” എന്ന ദൈവീക ദർശനത്തോടെ 2000 ഒക്ടോബർ മാസം 50 പേരിൽ തുടക്കം കുറിച്ച പ്രാർത്ഥനാ ധ്വനിയുടെ പ്രവർത്തനം ഇന്ന് ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ മാനേജിംങ്ങ് കൗൺസിലിൻ്റെ നേതൃത്വത്തിൽ അനുഗ്രഹീതമായി നടന്നുകൊണ്ടിരിക്കുന്നു. പ്രാർത്ഥനാ ധ്വനി 26-ാം വർഷത്തിലേക്ക് പ്രവേശിക്കുവാൻ കൃപ തന്ന ദൈവത്തിന് നന്ദി അർപ്പിക്കുന്നതോടൊപ്പം ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന, പ്രാർത്ഥിക്കുന്ന ഏവർക്കും നന്ദിയെ അർപ്പിക്കുന്നു. കൺവൻഷൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും, ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.
Meeting ID: 848 4915 4420
Passcode: 123456

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.