ആത്മ പകർച്ചയുടെ ത്രിദിന റീജിനൽ യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപ്തി
മുംബൈ : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ വൈ.പി.ഇ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21-23 വരെ ചർച്ച് ഓഫ് ഗോഡ് മഹനീയം ക്യാമ്പസിൽ വച്ച് യൂത്ത് ക്യാബ് നടത്തപ്പെട്ടു. റീജിനൽ വൈ.പി.ഇ ഡയറക്റ്റർ പാസ്റ്റർ ഷിജ്ജു തോമസ്സിന്റെ അധ്യക്ഷതയിൽ നടന്ന പ്രഥമ മീറ്റിംഗിൽ റീജിനൽ ഓവർസ്സിയർ പാസ്റ്റർ.ഇ.പി സാംകുട്ടി പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. “മുഖാമുഖം യേശുവുമായി” എന്ന തീംമിനെ ആസ്പദമാക്കി ക്രിസ്തുവിനെ ലക്ഷ്യമാക്കി ഓടുവാനും, ആ ദർശ്ശ്നം പ്രാപിക്കുവാനും ഈ ക്യാമ്പ് സഹായിക്കട്ടെ എന്ന് ഉത്ഘാടന പ്രസംഗത്തിൽ ഓർപ്പിച്ചു.
വിവിധ സെഷനുകളിൽ ഇവാ. ജോബിൻ സാം മാത്യു ( ബാംഗ്ലൂർ) ഇവാ. സിബി മാത്യു (ബാംഗ്ലൂർ) പാസ്റ്റർ ആൽബി തോമസ്സ് ( കേരള) എന്നിവർ ക്യാസ്സുകൾ നയിച്ചു. പരിശുദ്ധാത്മ സാനിധ്യം നിറഞ്ഞു നിന്ന എല്ലാ സെക്ഷനുകളും യുവജനങ്ങൾക്ക് അനുഗ്രഹമായി.
പാസ്റ്റർ മാർക്ക് ത്രിഭുവന്റെ നേത്യത്വത്തിലുള്ള ടീം ആത്മീക ഗാന ശുശ്രൂഷകൾക്ക് നേത്യത്വം നൽകി. കൂടാതെ റിജിയനിലെ വിവിധ സഭകളിൽ നിന്നുള്ള യുവജനങ്ങളും വിവിധ സെഷനുകളിൽ ഗാന ശുശ്രൂഷകൾക്ക് നേത്യത്വം നൽകി. രണ്ടാം ദിവസം പാസ്റ്റർ ഷിബു മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന റ്റാരി മീറ്റിംഗിൽ പാസ്റ്റർ ഷിബു വർഗീസ്, പാസ്റ്റർ ബിജു എം ജി, റീജിയണിലെ മറ്റു ദൈവദാസന്മാർ ഈ ആത്മീക ശുശ്രൂഷയിൽ പങ്കുചേർന്നു. റ്റാരി മീറ്റിംഗ് പരിശുദ്ധാന്മാവിന്റെ പകർച്ചയായി തീർന്നു, അനേക യുവജനങ്ങക്ക് പരിശുദ്‌ധാത്മ സ്നാനത്തിനും കൃപാവരപ്രാപണത്തിനു റ്റാരിമീറ്റിംഗ് കാരണമായി. പത്തിൽ അധികം കുഞ്ഞുങ്ങൾ ജല സ്നാനത്തിനായി സമർപ്പിച്ചു, മുപ്പത്തഞ്ഞിലധികം ആളുകൾ പുർണ സമയ സുവിശേഷ വേലക്കായി സമർപ്പിച്ചു. ഈ കാലഘട്ടത്തിലെ യുവ തലമുറ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ഉൾപ്പെടുത്തി പാസ്റ്റർ മനു കെ ചാക്കോ നേതൃത്വം നൽകിയ പ്രത്യേക കൗൺസലിംഗ് സെക്ഷനും, തുടർന്ന് വ്യക്തിഗത കൗൺസലിംഗും ക്യാബിൽ ഒരു നവ അനുഭവമായിരുന്നു. പാസ്റ്റർ ജിക്സൺ ജയിംസിന്റെ അധ്യക്ഷതയിൽ നടന്ന സമാപനയോഗത്തിൽ പാസ്റ്റർ ആൽബി തോമസ്സ് നടത്തിയ, പൂർണ്ണ സുവിശേഷവും,ക്രിസ്തുവിന്റെ വിളിയും എന്ന് വിഷത്തെ ആസ്പദമാക്കി നടത്തിയ മിഷൻ ചലഞ്ജ് കടന്നു വന്ന യുവാക്കൾക്ക് ക്രിസ്തുവിന്റെ വേലക്ക് വേണ്ടിയുള്ള ഒരു പുതിയ ദിശാബോധം നൽകി, തുടർന്ന് നടന്ന പ്രാർത്ഥനയിൽ നൂറുകണക്കിന് യുവതി, യുവാക്കൾ ക്രിസ്തുവിന്റെ വേലക്കുവേണ്ടി സമർപ്പണത്തോടെ കടന്നു വന്നു കണ്ണുനീരോടെ തങ്ങളെ തന്നെ സമർപ്പിക്കുന്ന കാഴ്ച,.പിരിയുവാൻ പറ്റാത്ത ആത്മസാനിധ്യവും
ഈ ക്യാമ്പിന്റെ പ്രത്യേകതയായി തീർന്നു.
റീജിനൽ ട്രഷറാർ ബ്രദർ ടിജോ ചെറിയാൻ കടന്നു വന്നവർക്ക് നന്ദി പ്രകാശിപ്പിച്ചു. റീജിനൽ ഡയറക്ടർ പാസ്റ്റർ ഷിൻജു തോമസ്സ്, സെക്രട്ടറി ബെനൻ ആൽബ്രട്ട്, ട്രഷറാർ ടിജൊ ചെറിയാൻ കൂടാതെ വൈ.പി.ഇ ബോർഡ് ഉൾപ്പെട്ട വലിയ ടീം ക്യാബിൻ്റെ കൃമീകരണങ്ങൾക്ക് നേതൃത്വം നൽകി. റീജിനലെ വിവിധ സീനിയർ ദൈവദാസന്മാരുടെ സാനിധ്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. റീജിനൽ ഓവർസ്സിയർ പാസ്റ്റർ ഇ.പി സാം കുട്ടിയുടെ പ്രാർത്ഥനയൊടും ആശിർവ്വാദത്തോടും കൂടെ 2025-ലെ ആത്മനിറവ്കൊണ്ടും,യുവജന പങ്കാളിത്തം കൊണ്ടും, കോഡിനേഷന്റെ മികവുകൊണ്ടും എടുത്തു പറയേണ്ടുന്ന റീജിയണൽ യൂത്ത് ക്യാബിന് അനുഗ്രഹീത സമാപ്തി

- Advertisement -

Comments are closed, but trackbacks and pingbacks are open.