ലൈറ്റ് ദ വേൾഡ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ മിഷൻ അവെക്കണിങ് പ്രോഗ്രാം ഒക്ടോബർ മാസം 27 ന്
തിരുവനന്തപുരം: ലൈറ്റ് ദ വേൾഡ് മിനിസ്ട്രീസിന്റെ നേതൃത്വക്കിൽ മിഷൻ അവെക്കണിങ് ( ‘MISSION AWAKENING’) പ്രോഗ്രാം ഒക്ടോബർ മാസം 27-ാം തീയതി തിങ്കളാഴ്ച്ച വൈകിട്ട് 5:30 മുതൽ മണ്ണന്തല ‘ഹൗസ് ഓഫ് പ്രയർ ‘ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. സുവിശേഷീകരിക്കപ്പെടാത്ത ജനസമൂഹങ്ങളിലേക്കു സുവിശേഷം എത്തിക്കുക (Reaching the Unreached) പാപാന്ധകാരത്തിൽ ആയിരിക്കുന്നവർക്ക് ക്രിസ്തുവിൻ്റെ വെളിച്ചം പകർന്നു നൽകുക (Lightening the Darkened) ലക്ഷ്യത്തോടെ പ്രവർത്തിക്കൂന്ന ഒരു മിഷൻ സംഘടനയാണ് LIGHT THE WORLD MINISTRIES ( LTWM). 2009 -ൽ ആരംഭിക്കപ്പെട്ട പ്രസ്ഥാനം ദൈവ കൃപയാൽ ഇന്നു വരെയും ആ ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചു വരുന്നു. ദേശീയ ദിനങ്ങളിൽ (ജനുവരി 26, August 15) വിവിധ സംസ്ഥാനങ്ങളിൽ കടന്നു പോയി ഭാരതത്തിനു വേണ്ടി 12 മുതൽ 24 മണിക്കൂർ വരെ നീണ്ട് നിൽക്കുന്ന നാഷണൽ പ്രയർ മീറ്റുകളും അതിനോട് ചേർന്നുള്ള ദിവസങ്ങളിൽ മിഷൻ സെമിനാറുകളും മറ്റും നടത്തി വരുന്നു. ആയതിലൂടെ ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന ചിലരെ വാർത്തെടുക്കുവാനും ചിലർ മിഷണറിമാരായി സമർപ്പിക്കപ്പെടുന്നതിനും ഇടയായിട്ടുണ്ട്. ഇന്നു ദൈവക്യപയാൽ ഇരുപതോളം മിഷണറിമാർ ഭാരതത്തിൽ വിവിധ സംസ്ഥാനങ്ങളിലായി എൽ.റ്റി.ഡബ്ല്യൂ.എം -നോട് ചേർന്നു പ്രവർത്തിക്കുന്നു. പാസ്റ്ററുമായ ക്രിസ്റ്റ്യൻ ജോൺ, രജ്ഞിത്ത് പണിക്കർ, രാജ്മോഹൻ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.