രാജസ്ഥാനിൽ ഉണർവിന്റെ ദിനങ്ങൾ
ജയ്പൂർ: ഐ.പി.സി രാജസ്ഥാൻ സ്റ്റേറ്റിന്റെ നേതൃത്വത്തിൽ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ 2025, സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 03 വരെ അനുഗ്രഹീതമായ ഉണർവ്വ് യോഗങ്ങൾ നടന്നു. ഉദയ്പൂർ, ബാൻസ് വാഡ, ജോധ്പൂർ, ഫത്തേപൂർ എന്നിവിടങ്ങളിൽ ഏകദിന കൺവെൻഷനുകൾ നടത്തപ്പെട്ടു. തദ്ദേശീയരായ നിരവധി പേർ ഈ മീറ്റിങ്ങുകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. 17 ശുശ്രൂഷകർക്ക് ഓർഡിനേഷൻ നൽകി. വിവിധയിടങ്ങളിൽ നടന്ന ആത്മീയ കൂട്ടായ്മകൾക്കും ഓർഡിനേഷൻ ശുശ്രൂഷകൾക്കും സ്റ്റേറ്റ് പ്രസിഡന്റ് റവ. ഡോ. ജോർജ്. സി. വർഗീസ് നേതൃത്വം നൽകി. പാസ്റ്റർമാരായ ടി.സി. വർഗീസ് (കോട്ട, സെന്റർ മിനിസ്റ്റർ) രവി വേലായുധൻ (കേരള) എന്നിവർ ദൈവവചനത്തിൽ നിന്നും പ്രഭാഷണം നടത്തി. രാജസ്ഥാനിൽ ആന്റി കൺവേർഷൻ ബിൽ പാസാക്കിയ സാഹചര്യത്തിലും ദൈവത്തിന്റെ അത്ഭുതകരമായ പ്രവർത്തികൾ കാണാൻ കഴിഞ്ഞത് ഏറെ സന്തോഷത്തിനു വക നല്കുന്നു. രാജസ്ഥാനിലെ ആത്മീയ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന ഡിസ്റ്റിക് കൗൺസിൽ അംഗങ്ങളെയും, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളെയും സ്റ്റേറ്റ് പ്രസിഡന്റ് റവ. ഡോ. ജോർജ്. സി. വർഗീസ് അഭിനന്ദിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.