കുവൈറ്റ്: പാസ്റ്റർ ഷിബു മാത്യുവിന്റെ അധ്യക്ഷതയിൽ പാസ്റ്റർ എം. എസ്. മാത്യുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യു പി എഫ് കെ വുമൺ കോൺഫറൻസ് അനുഗ്രഹമായി നടത്തപ്പെട്ടു. യു പി എഫ് കെ ലേഡീസ് ക്വയർ സംഗീത ആരാധനക്ക് നേതൃത്വം നൽകി.
കർത്താവായ യേശു ക്രിസ്തുവിന്റെ രണ്ടാം വരവിന് വഴി ഒരുക്കുവാൻ യോഹന്നാൻ സ്നാപകനെപ്പോലെ നാം ദൈവത്തിന്റെ ശബ്ദമായി ഈ കാലഘട്ടത്തിൽ മാറണം എന്ന് ഡോ. അനു കെന്നത്ത്.
അതിന് വഴി ഒരുക്കേണ്ടത് ഇന്നത്തെ വിശ്വാസികളുടെ ദൈവിക ഉത്തരവാദിത്വമാണ്. ഈ കാലഘട്ടത്തിൽ, നാം ഓരോരുത്തരും ദൈവത്തിന്റെ ശബ്ദമായി മാറേണ്ട സമയമാണ്. സത്യവും നീതിയും സുവിശേഷവും ധൈര്യത്തോടെ പ്രഖ്യാപിക്കുന്ന ശബ്ദം. ദൈവം നമ്മെ വിളിക്കുന്നത് ഒരു മൗനദർശികളായി അല്ല, മറിച്ച് ആഹ്വാനിക്കുന്ന ശബ്ദങ്ങളായി, അന്ധകാരത്തിൽ വെളിച്ചം വിതറിയ യോഹന്നാനെപ്പോലെ നാം ഈ തലമുറയിലേക്ക് ദൈവത്തിന്റെ സ്നേഹവും സത്യവും എത്തിക്കേണ്ടതുണ്ട്.
യു പി എഫ് കെ വുമൺ കോൺഫറൻസിനോടുള്ള ബന്ധത്തിൽ എൻ ഇ സി കെ (കെ റ്റി എം സി സി ഹാൾ) യിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ അനു കെന്നത്ത്. ഒക്ടോബർ 21 വൈകുന്നേരം നടന്ന അനുഗ്രഹിക്കപ്പെട്ട ഈ ശുശ്രൂഷയിൽ കുവൈറ്റിലെ വിവിധ സ്‌ഥലങ്ങളിൽനിന്നും സഭാ വ്യത്യാസംകൂടാതെ ധാരാളം സഹോദരിമാർ പങ്കെടുക്കുകയും തങ്ങളെത്തന്നെ സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്തു.
ഒക്ടോബർ 25 ശനിയാഴ്ച്ച രാവിലെ 9.30 ന് എൻ.ഇ.സി.കെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ വെച്ച് 2025 ലെ അവസാനത്തെ വുമൺ കോൺഫറൻസ് നടത്തപ്പെടുന്നതാണ്. പാസ്റ്റർ എബി ടി. ജോയിയുടെ പ്രാർഥനയോടും ആശീർവാദത്തോടും കൂടെ യോഗം പര്യവസാനിച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.