ദൈവജനത്തിന് മാനസാന്തരം അനിവാര്യം: പാസ്റ്റര്‍ പ്രിൻസ് തോമസ് റാന്നി

യു.പി.എഫ്.കെ.യൂത്ത് കോൺഫറൻസ് നടന്നു

കുവൈറ്റ് സിറ്റി: പാസ്റ്റർ വി. ടി എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രദർ ‍ബിജു വർഗ്ഗീസ് പ്രാർത്ഥിച്ച് ആരംഭിച്ച യു പി എഫ് കെ യൂത്ത് കോൺഫറൻസ് 2025 കൂടിവന്ന ജനത്തിന് ആത്മീയ വിടുതലിനു കാരണമായി.
“ദൈവജനത്തിന് ഈ കാലഘട്ടത്തിൽ മനസാന്തരം അനിവാര്യം” എന്ന ചിന്തയോടൊപ്പം പ്രായോഗിക ഉദാഹരങ്ങൾ പങ്കുവെച്ച് അനുഗ്രഹ സന്ദേശം കൈമാറി പാസ്റ്റര്‍ പ്രിൻസ് തോമസ് റാന്നി. സന്ദേശം കൂടിവന്ന ജനത്തിനു അനുഗ്രഹമായി മാറി.

പാ. ലോർഡ്സൺ ആന്റണിനോടൊപ്പം
യു.പി.എഫ്.കെ ക്വയർ അനുഗ്രഹിക്കപ്പെട്ട ആരാധനയ്ക്ക് നേതൃത്വം നൽകി. ബ്രദര്‍ ജോയൽ ജോസ് കടന്നുവന്നവര്‍ക്ക് നന്ദി രേഖപ്പെടുത്തി. ഈ യോഗത്തിൽ ധാരാളം യുവജനങ്ങൾ തങ്ങളെത്തന്നെ സമർപ്പിപ്പാനിടയായി. പാസ്റ്റർ അജു ജേക്കബിന്റെ പ്രാർത്ഥനയോടും ആശീർവാദതോടും കൂടി യോഗം പര്യവസാനിച്ചു.

ഒക്ടോബർ 25 ശനിയാഴ്ച്ച രാവിലെ 9.30 ന് നോർത്ത് ടെന്റ് ഹാളിൽ വെച്ച് 2025 ലെ രണ്ടാമത്തെ യൂത്ത് ആൻഡ് മെൻസ് കോൺഫറൻസ് നടത്തപ്പെടുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.