ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഒക്ടോബർ 31 മുതൽ
വാർത്ത: ബെൻസൺ ചാക്കോ, പബ്ലിസിറ്റി കൺവീനർ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ബണ്ണാർഗട്ടെ, കലേന അഗ്രഹാര, എം.എൽ.എ ലേഔട്ട്, അൽവെർണ ഭവൻ ഹാളിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക കൗൺസിൽ സെക്രട്ടറിയും ബാംഗ്ലൂർ സൗത്ത് സെൻ്റർ പാസ്റ്ററുമായ ജോസഫ് ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ സുബാഷ് കുമരകം ,ജോ തോമസ് ബാംഗ്ലൂർ എന്നിവർ പ്രസംഗിക്കും. ബ്രദർ. ഇമ്മാനുവേൽ കെ.ബി, പാസ്റ്റർ റിനു തങ്കച്ചൻ, സിസ്റ്റർ കെസിയ ജെയിംസ്, കെൻസൺ സാം അലക്സ് എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. സൗത്ത് സെൻ്റർ പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് (സെക്രട്ടറി), ബ്രദർ .ലിജോ ജോർജ് (ട്രഷറർ), ബ്രദർ.ബെൻസൺ ചാക്കോ , പാസ്റ്റർ പോൾസൺ ഏബ്രഹാം (പബ്ലിസിറ്റി കൺവീനേഴ്സ് ) എന്നിവരും സെൻ്ററിലെ വിവിധ ശുശ്രൂഷകരും നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.