ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിന് പുതിയ ഭരണനേതൃത്വം

ന്യൂഡൽഹി: ക്രൈസ്തവ എഴുത്തുപുരയുടെ പ്രഥമ ചാപ്റ്ററായ ഡൽഹി ചാപ്റ്റർ 2025-26 കാലയളവിലേക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. ചാപ്റ്റർ ഇൻ ചാർജ് ആയി സ്റ്റാൻലി അടപ്പനാം കണ്ടത്തിൽ നിയമിതനായി.
പ്രസിഡന്റായി രഞ്ജിത്ത് ജോയിയും വൈസ് പ്രസിഡന്റുമാരായി (പ്രൊജക്റ്റ്‌) പാസ്റ്റർ. റോബിൻ ബാബു, വൈസ് പ്രസിഡന്റ് ( മീഡിയ) ജിജി പ്രമോദും തിരഞ്ഞെടുക്കപ്പെട്ടു.പാസ്റ്റർ അബിഷൻ ലിയോയെ സെക്രട്ടറിയായും റിജിൻ രാജു ജോയിൻ സെക്രട്ടറി യായും ജോയൽ ബിനോയിയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.മിഷൻ &ഇവാഞ്ചലിസം പ്രവർത്തനങ്ങൾക്ക് പാസ്റ്റർ രാജേഷ് ജോണും, അപ്പർ റൂമിന് ഷൈനി ഡാനിയേലും നേതൃത്വം നൽകും.മീഡിയ കോർഡിനേറ്ററായി ദീന ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടു.ആശിഷ് ഐസക്, അഡ്വ. സുകു തോമസ്, അനീഷ് വലിയ പറമ്പിൽ, സജീവ് എന്നിവർ കമ്മറ്റി മെംബേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിത് ജോയി എഴുത്തുകാരനും, കെൽട്രോൺ സ്ഥാപനങ്ങളുടെ ഡൽഹി ബ്രാഞ്ച് തലവനും,
ഐ.പി. സി ദിൽഷാദ് ഗാർഡൻ സഭാഗവുമാണ്.വൈസ് പ്രസിഡന്റ് (പ്രൊജക്റ്റ്‌ ) പാസ്റ്റർ റോബിൻ ബാബു ഉത്തർപ്രദേശിലെ ഗാസിയാബാദ് ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകനാണ്.വൈസ് പ്രസിഡന്റ് (മീഡിയ ) ജിജി പ്രമോദ് എഴുത്തുകാരിയും ക്രൈസ്തവ എഴുത്തുപുര ഫാമിലി മാഗസിന്റെ എഡിറ്റർ ഇൻ ചാർജുമാണ്. സെക്രട്ടറി പാസ്റ്റർ അബിഷൻ ലിയോ എ എസ് ഡൽഹി ബവാനയിലുള്ള ട്രൂത്ത് സെറ്റ്സ് ഫ്രീ മിനിസ്ട്രിസിന്റെ സീനിയർ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു. ജോയിന്റ് സെക്രട്ടറി റിജിൻ രാജു ആർട്ട് അധ്യാപകനാണ്. ട്രഷറർ ജോയൽ ബിനോയ്‌ എം എസ് ഡബ്ലിയൂ വിദ്യാർത്ഥിയും ദിൽഷാദ് ഗാർഡൻ ഐ.പി.സി സഭാoഗവുമാണ്.പാസ്റ്റർ രാജേഷ് ജോൺ ഡൽഹി സംഗം വിഹാർ ഇവാഞ്ചൽ ബൈബിൾ ചർച്ച് സീനിയർ ശുശ്രൂഷകനും വർഷിപ് ലീഡറുമാണ്. അപ്പർ room കോർഡിനേറ്റർ ഷൈനി ഡാനിയേൽ എഴുത്തുകാരിയും, ഉത്തരേന്ത്യൻ മിഷനറിയും ജയിൽ സുവിശേഷീകരണ പ്രവർത്തകരിൽ ഒരാളുമാണ്.മീഡിയ കോർഡിനേറ്റർ ദീന ജെയിംസ് എഴുത്തുകാരിയും ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജ്ജുമാണ്.കമ്മിറ്റി അംഗങ്ങളായ ആശിഷ് ഐസക് വിദ്യാർത്ഥിയും ദ്വാരക എ ജി സഭാoഗവുമാണ്. അഡ്വ. സുകു തോമസ് സുപ്രീം കോടതി അഭിഭാഷകനും വിവിധ മിഷൻ പ്രവർത്തനങ്ങളുടെ സഹകരിയുമാണ്. അനീഷ് വലിയപറമ്പിൽ ഫരീദാബാദിൽ നഴ്സിംഗ് ഓഫീസറാണ്. ക്രൈസ്തവ എഴുത്തുപുരയുടെ ആദ്യകാലപ്രവർത്തകരിൽ ഒരാളുമാണ്. സജീവ് എസ് വിവിധ മിഷൻ സംഘടനകളുടെ സഹകാരിയും ഗ്ലോബൽ വേൾഡ് മിഷൻ ഭാരവാഹിയും ഐ പി സി ജനക്പുരി സഭാoഗവുമാണ്. ഡൽഹിയിൽ ക്രിസ്തീയ മാധ്യമ രംഗത്ത് ക്രൈസ്തവ എഴുതുപുരയ്ക്ക് ഇതിനകംതന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പുതിയ പ്രവർത്തനവർഷത്തിലും വിപുലമായ പ്രവർത്തനപദ്ധതികളാണ് ഭാരവാഹികൾ ലക്ഷ്യമിടുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.