ഷാർജയിൽ ശ്രദ്ധയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് – ഒക്ടോബർ 24-ന
ഷാർജ: ക്രൈസ്തവ എഴുത്ത് പുരയുടെ സാമൂഹിക സേവന വിഭാഗമായ ശ്രദ്ധ (SHREDHA)യുടെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സഹകരണത്തോടെ, ഒക്ടോബർ 24-ന് ഷാർജയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രദ്ധ ഈ ക്യാമ്പിന് നേതൃത്വം നൽകുന്നത്.
ഒക്ടോബർ 24, 2025 (വെള്ളി) വൈകിട്ട് 5.00 മുതൽ രാത്രി 9.00 വരെ, ഷാർജയിലെ റോള പാർക്കിന് സമീപമാണ് ക്യാമ്പ് നടത്തപ്പെടുന്നത്.
“രക്തദാനം ജീവദാനം” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ ക്യാബിന് സിൻടെക് ഗ്ലോബൽ(Syntech Global )മുഖ്യ സഹകാരികളാകും.കേരള മുൻ ഡി. ജി. പി, ടോമിൻ. ജെ. തച്ചങ്കരി ക്യാമ്പ് ഉത്ഘാടനം ചെയ്യും. അടിയന്തിര സാഹചര്യങ്ങളിൽ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുകയും സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം കൂടുതൽ വ്യാപിപ്പിക്കുകയുമാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.
രക്തദാനം ചെയ്യാൻ താൽപ്പര്യമുള്ള എല്ലാവരും ക്യാമ്പിൽ സംബന്ധിക്കണമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed, but trackbacks and pingbacks are open.