റ്റി.പി.എം ആൻഡമാൻസ് സെന്റർ കൺവൻഷൻ ഇന്ന് മുതൽ
ആൻഡമാൻ & നിക്കോബാർ ഐലൻഡ്: ദി പെന്തെക്കൊസ്ത് മിഷൻ ആൻഡമാൻസ് സെന്റർ വാർഷിക കൺവൻഷൻ ഇന്ന് ഒക്ടോബർ 16 മുതൽ 19 ഞായർ വരെ പോർട്ട് ബ്ലൈയർ ഗോൾഗർ റ്റി.പി.എം ആരാധനാലയത്തിൽ വെച്ച് നടക്കും.
ദിവസവും വൈകിട്ട് 5 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവയും ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗവും നടക്കും.
സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

- Advertisement -


Comments are closed, but trackbacks and pingbacks are open.