ക്രൈസ്തവ എഴുത്തുപുര അയർലണ്ട് ചാപ്റ്റർ വാർഷിക സമ്മേളനവും ഗാന സന്ധ്യയും ഒക്ടോബർ 27ന് ഡബ്ലിനിൽ
ഡബ്ലിൻ: ക്രൈസ്തവ എഴുത്തുപുര അയർലണ്ട് ചാപ്റ്ററിന്റെ വാർഷിക സമ്മേളനവും ഗാന സന്ധ്യയും ഒക്ടോബർ 27-ന് വൈകിട്ട് 5.00 മുതൽ 7.00 വരെ ഡബ്ലിനിലെ ഗ്രീൻ ഹിൽ കമ്യൂണിറ്റി ഹാളിൽ (Green Hill Community Hall) വെച്ച് നടത്തപ്പെടുന്നു. യോഗത്തിൽ പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷകനായിരിക്കും.
പാസ്റ്റർ എബിൻ ആലക്സ് (അമേരിക്ക) ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സംഗീതം, വചനസന്ദേശം, ഒത്തുചേരൽ എന്നിവയിലൂടെ ആത്മീയമായ അനുഭവമായി ഈ സായാഹ്നം മാറുമെന്നും അയർലണ്ടിലെ വിശ്വസമൂഹത്തിലെ അംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കാളികളാകുവാൻ വിനീതമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.