ഒരു ഹസ്തദാനത്തിന് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെവരെ ബാധിക്കുവാൻ കഴിയുന്നു എന്നുള്ളത്
മനസ്സിലായത് ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ സൂര്യ കുമാർ യാദവ് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘയ്ക്ക് ഷേക്ക് ഹാൻഡ്
നൽകാതിരുന്നപ്പോഴാണ് ഇതിനു പിന്നാലെ കളിക്കളത്തിൽ പ്രകോപനപരമായ ആംഗ്യങ്ങൾ ഇരു ടീമിലെയും കളിക്കാരിൽ നിന്നുണ്ടായി.
ഫൈനലിനു ശേഷം ഐസിസി ചെയർമാൻ മ മോഹ്‌സിൻ നഖ്വി നിന്നും ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ താരങ്ങൾ തയ്യാറായില്ല.സ്പോർട്സിനെ സ്പോർട്സ് ആയി മാത്രം കാണാറുള്ള പഴയ കാലമൊക്കെ മാറിപ്പോയിരിക്കുന്നു. ഇന്നത്തെ മത്സരങ്ങളിൽ കളിയുടെ അഭിവാജ്യ ഘടകമായ മാന്യത വളരെ കുറഞ്ഞിരിക്കുന്നു .മത്സരങ്ങൾക്ക് മുമ്പുള്ള ഹസ്തദാനം അഥവാ ഷെയ്ക്ക് ഹാൻഡ് ഏതൊരു കളിയുടെയും ആരംഭത്തിലെ മുഖ്യ ചടങ്ങാണ്. പുരുഷ ടീമിന് പിന്നാലെ വനിതാ മത്സരങ്ങളിലും താരങ്ങൾ തമ്മിൽ ഹസ്തദാനത്തിന് മുതിർന്നില്ല.ഹസ്തദാനം ചെയ്യാതിരിക്കുന്നത് പലപ്പോഴും വാർത്തയാകാറുണ്ട് .ഈഗോ ക്ലാഷ് മൂലം മുഖ്യമന്ത്രിയും ഗവർണറും കൈ കൊടുക്കാതിരിന്നതും, നമ്മുടെ പ്രധാനമന്ത്രിക്ക് ഒരു ചടങ്ങിൽ വച്ച് പഴയ ജർമൻ ചാൻസിലർ ആൻജല
മർക്കർ അബദ്ധത്തിൽ ഷേക്ക് ഹാൻഡ് കൊടുക്കാതിരുന്നതും, പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഒരു ചടങ്ങിൽ വെച്ച് കണ്ട സ്ഥാനാർത്ഥികൾ തമ്മിൽ കൈ കൊടുക്കാതിരിക്കുന്നതും ഒക്കെ ചാനലുകളിലെ അന്തി ചർച്ചകളിൽ വരെ നിറഞ്ഞു നിന്നിരുന്നു.തമ്മിൽകാണുമ്പോൾ ആദരവ് പ്രകടിപ്പിക്കുകയും പരസ്പരം ഹസ്തദാനം ചെയ്യുന്ന ശീലവും നൂറ്റാണ്ടുകൾക്ക് മുമ്പേയുള്ളതാണ്.
നേതാക്കളും രാജ്യ തലവന്മാരും ഒക്കെ തമ്മിൽ കാണുമ്പോൾ ആദ്യം ചെയ്യുന്നത് ഹസ്തദാനമാണ്. പണ്ടുകാലങ്ങളിൽ രാജാക്കന്മാരും യോദ്ധാക്കളും ഒക്കെ കൈ കൊടുത്തിരുന്നത് തങ്ങളുടെ കയ്യിൽ ആയുധങ്ങൾ ഒന്നും ഇല്ല എന്ന് കാണിക്കാൻ കൂടിയായിരുന്നു. പലപ്പോഴും ബന്ധങ്ങൾ ആരംഭിക്കുന്നതും ഊട്ടിയുറപ്പിക്കുന്നതും ഹസ്തദാനങ്ങളിലൂടെയാണ് .നമ്മുടെ ജീവിത വിജയത്തിനും സന്തോഷത്തിനും ബന്ധങ്ങൾ കാരണമാകുന്നു. നല്ല ബന്ധങ്ങൾ ജീവിതത്തെ കൂടുതൽ മികച്ചതാക്കുന്നു. പരസ്പര ബഹുമാനം ബന്ധങ്ങൾ നിലനിർത്താൻ ആവശ്യമാണ്. നമ്മുടെ സമ്മർദ്ദ സമയങ്ങളിൽ പോലും മറ്റുള്ളവരോട് ഇടപെടേണ്ടി വരുമ്പോൾ സൗമ്യതയോടും, ആദരവോടെയും പെരുമാറേണ്ടത് ആവശ്യമാണ് ബൈബിളിൽ രണ്ട് പത്രോസ് 3: 15ലും മറ്റുള്ളവരോട് താഴ്മയോടും സ്നേഹത്തിലും ഇടപെടണം എന്നുള്ളത് സൂചിപ്പിച്ചിരിക്കുന്നു. നല്ല ബന്ധങ്ങളെ ജീവിതത്തോട് ചേർത്തു പിടിക്കുക. ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് തിരിച്ചു കിട്ടി എന്ന് വരില്ല .നല്ല ബന്ധങ്ങൾ ആകട്ടെ നമ്മുടെ നിക്ഷേങ്ങൾ.

- Advertisement -

Comments are closed, but trackbacks and pingbacks are open.