ന്യൂ ഇന്ത്യ ഇന്റെർനാഷ്ണൽ സഭയുടെ പ്രവർത്തനം ദുബായിൽ ഒന്നാം വർഷം പിന്നിടുന്നു.

ദുബായ്: ദുബായിൽ എൻ.ഐ.സി.ഒ.ജി ഇന്റർനാഷണൽ ഒക്ടോബർ 11 ന് ഒന്നാം വർഷം പിന്നിടുന്നു. 2024-ൽ ആരംഭിച്ച ഈ സഭാ പ്രസ്ഥാനം ഇന്ന് ആഗോള തലത്തിൽ രാജ്യത്തെ ദൈവജനങ്ങളെ വളർത്തുന്ന ഒരു മിഷൻ പ്രസ്ഥാനം ആയി വളർന്നിരിക്കുന്നു. ഹൗസ്‌ചർച്ച് (House Church) മാതൃകയിലൂടെ, ശിഷ്യപരിശീലനം, നേതൃത്ത്വ വികസനം, സമൂഹമാറ്റം തുടങ്ങിയ മേഖലകളിൽ പ്രവർത്തനങ്ങൾ മുന്നേറുന്നു. വാർഷിക സ്തോത്ര പ്രാർത്ഥന 2025 ഒക്ടോബർ 11, ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ദി റിസർവ് ഹാൾ 305, ആർ.കെ.എം ബിൽഡിംഗ്, അബൂഹൈൽ, ദുബായ് എന്ന സ്ഥലത്ത് നടക്കും. ദൈവത്തിന് നന്ദി പറയുന്ന ആരാധനയും, ദർശനം പങ്കുവെക്കുന്ന സന്ദേശങ്ങളും, ദൈവജനങ്ങളുടെ സഹവാസവും ഉൾപ്പെട്ട ആത്മീയ അനുഭവമായിരിക്കും ഈ മീറ്റിങ് എന്ന് സഭാവൃത്തങ്ങൾ അറിയിച്ചു. ഒരുവർഷത്തിനുള്ളിൽ ദൈവം നൽകിയ വളർച്ചയും ആഴമുള്ള ആത്മീയ നീക്കവും മുഖേന, എൻ.ഐ.സി.ഒ.ജി ദുബായ് ദൈവരാജ്യത്തിന്റെ വിപുലീകരണത്തിലേക്ക് മുന്നേറുകയാണ്. ശിഷ്യരായി വളർന്ന്, ദൈവരാജ്യത്തിനായി ജീവിച്ച്, രാജ്യങ്ങൾ മാറ്റം കാണുന്ന ഒരു തലമുറയെ ഉയർത്തുക എന്നതാണ് പ്രവർത്തനങ്ങളുടെ ലക്ഷ്യം. പാസ്റ്റർ.റോയ്‌ പി.എ മിഷൻ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.