ഷെറിൻ ബോവസിന്റെ പിതാവ് പാസ്റ്റർ ബോവസ് ഡാനിയേൽ (71) അക്കരെ നാട്ടിൽ

KE News Desk | Adoor

  • അടൂർ : ഖത്തർ ദോഹ ഐപിസി അംഗവും ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പറുമായ ഷെറിൻ ബോവസിന്റെ പിതാവ് എബനേസർ കോട്ടേജ് വീട്ടിൽ പാസ്റ്റർ ബോവസ് ഡാനിയേൽ (71) കർത്താവിൽ നിദ്രപ്രാപിച്ചു. മേഴ്‌സി ബോവസാണ് സഹധർമിണി. വയല ഐപിസി കർമ്മേൽ സഭാംഗമാണ്. ഐപിസി പുനലൂർ സെന്റർ, ഐപിസി അടൂർ വെസ്റ്റ് സെന്റർ എന്നീ സെന്ററുകളിലെ വിവിധ സഭകളിൽ ശുശ്രുഷിച്ചിട്ടുണ്ട്. പ്രിയ കർത്തൃദാസൻ ഖത്തർ ശാലേം ഐ പി സി സഭയുടെ മുൻ സഹ ശുശ്രുഷകനായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരിക ക്ലേശങ്ങളാൽ ഭവനത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്‍കാരശുശ്രുഷ പിന്നീട്. മക്കൾ: ഷെറിൻ ബോസ്(ഖത്തർ), സ്റ്റാൻലി ബോസ്(കുവൈറ്റ്). മരുമക്കൾ: ജിൻസി ഷെറിൻ, ജോമോൾ സ്റ്റാൻലി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.