ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ “കാഹള ധ്വനി” ഒക്ടോബർ 4-ന്
വാർത്ത : ജോൺലി തുണ്ടിയിൽ
കുവൈറ്റ് സിറ്റി: ക്രൈസ്തവ എഴുത്തുപുര (Kraisthava Ezhuthupura) കുവൈറ്റ് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ‘കാഹള ധ്വനി’ എന്ന പേരിൽ ഏകദിന കൺവെൻഷൻ സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 4, ശനിയാഴ്ച വൈകുന്നേരം 6:30 മുതൽ അബ്ബാസിയ റെഹബോത്ത് ഹാളിൽ വെച്ചാണ് കൺവെൻഷൻ നടക്കുക.
ഈ കൺവെൻഷനിൽ പ്രമുഖ സുവിശേഷപ്രസംഗകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് (Pr. Faith Blesson Pallipad) ദൈവവചനം ശുശ്രൂഷിക്കും.
ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.
കുവൈറ്റിലെ വിശ്വാസ സമൂഹത്തിന് ഒരു അനുഗ്രഹമായി മാറുവാൻ ഈ ധ്യാനയോഗം ഉപകരിക്കുമെന്നും, ഏവരെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായും ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു +965 9885 6270, +965 9006 3952 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

- Advertisement -



Comments are closed, but trackbacks and pingbacks are open.