ബൈബിൾ സൊസൈറ്റി മത്സരങ്ങൾ: വേങ്ങൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ജേതാക്കൾ
കാരയ്ക്കൽ: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച്’ ബൈബിൾ ക്വിസ്, പ്രസംഗം മത്സരങ്ങളിൽ വേങ്ങൽ ബഥനി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ജേതാക്കളായി. ബൈബിൾ ക്വിസിൽ അമിച്ചകരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി രണ്ടാം സ്ഥാനവും കാരയ്ക്കൽ സെൻ്റ് തോമസ് മാർത്തോമ പള്ളി മൂന്നാം സ്ഥാനവും നേടി.
പ്രസംഗ മത്സരത്തിൽ ചാത്തങ്കേരി സെൻ്റ് പോൾസ് മാർത്തോമ പള്ളിക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
കാരയ്ക്കൽ സെൻ്റ് തോമസ് മാർത്തോമ്മ പള്ളിയിൽ നടന്ന മത്സരങ്ങൾ പ്രസിഡൻ്റ് റവ. ഏബ്രഹാം ചെറിയാൻ ഉദ്ഘാടനം ചെയ്തു. റവ. ബിബി മാത്യു ചാക്കോ, സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ട്രഷറർ ജോജി പി. തോമസ്, വൈസ് പ്രസിഡൻ്റ് ആനി ചെറിയാൻ, ജോയിൻ്റ് സെക്രട്ടറി ആനി മിനി തോമസ്, കമ്മറ്റി അംഗങ്ങളായ തോമസ് ചാണ്ടി, തോമസ് കുരുവിള, സിസി ജോൺ, സ്കറിയ വർഗീസ്, കെ.സി.ഫിലിപ്പ്, ജേക്കബ് ചെറിയാൻ, എൽവിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച്’ ബൈബിൾ ക്വിസ്, പ്രസംഗം മത്സരങ്ങൾ കാരയ്ക്കൽ സെൻ്റ് തോമസ് മാർത്തോമ പള്ളിയിൽ പ്രസിഡൻ്റ് റവ. ഏബ്രഹാം ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു. റവ.ബിബി മാത്യു ചാക്കോ, എൽവിൻ ജോർജ്, ജോജി പി. തോമസ്, ആനിമിനി തോമസ്, ആനി ചെറിയാൻ, ജോജി ഐപ്പ് മാത്യൂസ് എന്നിവർ സമീപം.

- Advertisement -

Comments are closed, but trackbacks and pingbacks are open.